News - 2025

മിഷ്ണറി ദൗത്യം വ്യാപിപ്പിക്കാന്‍ പ്രവർത്തകസമിതികൾ രൂപീകരിച്ച് ബ്രസീലിയൻ മെത്രാന്മാര്‍

പ്രവാചക ശബ്ദം 23-11-2020 - Monday

സാവോപോളോ: ദേശീയ മിഷ്ണറി പ്രോഗ്രാം നടപ്പിലാക്കാൻ രൂപീകരിച്ച ആറ് പ്രവർത്തകസമിതികളെ പറ്റിയുള്ള വിശദാംശങ്ങൾ മിഷ്ണറി പ്രവർത്തനങ്ങൾക്കും, സഭകൾ തമ്മിലുള്ള ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന ബ്രസീലിയൻ മെത്രാൻ സമിതിയുടെ കമ്മീഷൻ പുറത്തുവിട്ടു. ബ്രസീലിയൻ മെത്രാന്മാരുടെ അമ്പത്തിയേഴാമത് പൊതുസമ്മേളനത്തിനിടെ നടന്ന വിർച്വൽ കൂടിക്കാഴ്ചയിലാണ് വിശദാംശങ്ങൾ കമ്മീഷൻ പുറത്തുവിട്ടത്. നാഷണൽ മിഷ്ണറി കൗൺസിലിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളും, പ്രവർത്തകരുമാണ് സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. കമ്മീഷന്റെ ഉപദേശം മാത്രം സ്വീകരിക്കാതെ, വിദഗ്ധരെ നാഷണൽ മിഷ്ണറി പ്രോഗ്രാമിന്റെ ഭാഗമാക്കാൻ 2019 മുതൽ ശ്രമം തുടങ്ങിയിരുന്നുവെന്ന് കമ്മീഷന്റെ ഉപദേശക പദവിയിൽ പ്രവർത്തിക്കുന്ന ഫാ. ഡാനിയേൽ റൊചേറ്റി പറഞ്ഞു.

മിഷ്ണറികളായി പ്രവർത്തിക്കുന്ന, മിഷ്ണറി പ്രവർത്തനത്തിൽ താല്പര്യമുള്ള നിരവധി വൈദികരും, സന്യസ്തരും, അല്‍മായരുമടക്കമുള്ള ആദ്യത്തെ കൂടിക്കാഴ്ചയിൽ പങ്കെടുത്തുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ പ്രവർത്തക സമിതിയിലും എട്ട് അംഗങ്ങൾ വീതമുണ്ടായിരിക്കും. ഇതിൽ ഒരു മെത്രാനും നാഷണൽ മിഷ്ണറി കൗൺസിലിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരംഗവും കാണും. മുന്‍പോട്ട് എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഒരു നയരേഖ രൂപീകരിക്കാൻ ആറ് സമിതികൾക്കും മാർച്ച് മാസം വരെ സമയം നൽകിയിട്ടുണ്ട്. മിഷ്ണറി പ്രവർത്തനവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുക, അതിന് പ്രചാരം നൽകുക തുടങ്ങിയവ സമിതികളുടെ ലക്ഷ്യമാണ്. കൂടാതെ മിഷ്ണറി പ്രവർത്തനത്തിനു വേണ്ടി എത്തുന്ന ആളുകൾക്ക് സഹായം ചെയ്തു നൽകുക എന്ന ലക്ഷ്യവും ഇവരുടെ മുന്നിലുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »