Wednesday Mirror - 2024
മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ | ലേഖന പരമ്പര - ഭാഗം 15
ആന്റോ അക്കര / പ്രവാചക ശബ്ദം 02-12-2020 - Wednesday
കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട ടിയാംഗിയ ഗ്രാമത്തിലെ ആനന്ദേശ്വർ നായക് തന്റെ വിശ്വാസ സാക്ഷ്യകഥ പറയാൻ ദൈവാനുഗ്രഹത്താൽ ജീവിച്ചിരുന്ന വ്യക്തിയാണ്. ആഗസ്റ്റ് 27ന് പുറത്തുനിന്നുള്ള അക്രമിസംഘം ആനന്ദേശ്വറിന്റെ നാട്ടിലെത്തി. അന്നാട്ടിലെ മൗലികവാദികളും അവരുടെകൂടെ ചേർന്നു. അവർ ഒരുമിച്ച് ക്രൈസ്തവഭവനങ്ങൾ കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്തു. 36 വയസ്സുള്ള കൃഷിക്കാരനായ ആനന്ദേശ്വർ പറഞ്ഞു. ആക്രമണസമയത്ത് ടെലഫോൺ ബൂത്തിൽനിന്നും, പോലീസിനെ വിവരം ധരിപ്പിക്കുകയായിരുന്നു. ആനന്ദേശ്വറിന്റെ സുഹൃത്തായ സുരേഷ് നായക്. ഇതുകണ്ട് രോഷാകുലരായ അക്രമികൾ അദ്ദേഹത്തെ പിടികൂടി തല്ലിച്ചതച്ചു. വൈകാതെ അവർ ആനന്ദേശ്വറിനെയും പിടികൂടി.
"ഒരു വിദേശീമതം അനുവർത്തിച്ചുകൊണ്ട് നീ ഇവിടെ സുഖമായി കഴിഞ്ഞുകൂടുകയാണല്ലേ!" അവർ ചോദിച്ചു. "ഞാൻ എന്റെ മാതാപിതാക്കളുടെ വിശ്വാസമാണ് പാലിച്ചുകൊണ്ടിരിക്കുന്നത്. അത് വിദേശിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ," ആനന്ദേശ്വർ ധൈര്യസമേതം പറഞ്ഞു. ഈ മറുപടി കേട്ടപ്പോൾ അവർ പറഞ്ഞു: "ക്രൈസ്തവരെ ഇനി കന്ധമാലിൽ ജീവിക്കാൻ അനുവദിക്കുകയില്ല. ഇവിടെ ജീവിക്കണമെങ്കിൽ നീ ക്രിസ്തുമതം ഉപേക്ഷിക്കണം. അല്ലാത്തപക്ഷം ഞങ്ങൾ നിന്നെ കൊന്നുകളയും."
"മരിക്കേണ്ടി വന്നാലും ഞാൻ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുകയില്ല." ഒട്ടും ഭയപ്പെടാതെ ആനന്ദേശ്വർ തിരിച്ചടിച്ചു. മഴു, വാൾ തുടങ്ങിയ മാരകായുധങ്ങൾ ഏന്തിനിന്നിരുന്ന അക്രമിസംഘത്തോട് ശാന്തനായാണ് ആനന്ദേശ്വർ സംസാരിച്ചത്. പക്ഷേ, അവർ കോപാക്രാന്തരായി, അദ്ദേഹത്തെ മർദ്ദിച്ച് ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും മക്കളെ വകവരുത്തുമെന്നും ഭീഷണിമുഴക്കി. ഭാഗ്യവശാൽ, ആനന്ദേശ്വറിൽ നിന്ന് പണം വായ്പവാങ്ങിയിരുന്ന, ആ പ്രദേശത്തെ പ്രമുഖ ഹിന്ദുവായ സുരേഷ് പ്രധാൻ അവിടെയെത്തി. അദ്ദേഹം ഇരുന്നൂറോളംവരുന്ന അക്രമിസംഘത്തോട് ആ ക്രിസ്ത്യാനിയെ വെറുതെവിടുവാൻ ആവശ്യപ്പെട്ടു. അത് ആനന്ദേശ്വറിന് രക്ഷയായി. അദ്ദേഹവും ഭാര്യയും മൂന്ന് മക്കളും കാട്ടിലേക്ക് രക്ഷപ്പെട്ടു.
അഞ്ച് ദിവസം വനാന്തരങ്ങളിൽ അലഞ്ഞതിനുശേഷം ആ കുടുംബം അഭയാർത്ഥി ക്യാമ്പിൽ സങ്കേതം തേടി. അവിടെ ജലവിതരണംപോലും ഇല്ലാത്തതുകൊണ്ട് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന്, പുറത്ത് പോയിരുന്ന ക്രൈസ്തവരെപോലും മൗലികവാദികൾ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഏതാനും കുടുംബങ്ങളോടൊത്ത് ആനന്ദേശ്വർ ടിയാംഗിയയിൽ നിന്ന് 260 കിലോമീറ്റർ ദൂരെയുള്ള കട്ടക്കിലേക്ക് പുറപ്പെട്ടു .
"വീണ്ടും ഹിന്ദുവായിത്തീരണമെന്ന് അവർ നിർബന്ധിക്കുന്നിടത്തോളംകാലം, ഒരിക്കലും എന്റെ ഗ്രാമത്തിലേക്ക് തിരിച്ച് പോകുകയില്ല," കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിൽ കട്ടക്കിൽ നടത്തിയിരുന്ന ദുരിതാശ്വാസ ക്യാമ്പിൽവെച്ച്, 2008-ലെ ക്രിസ്തുമസിന്റെ പിറ്റേദിവസം ആനന്ദേശ്വർ തറപ്പിച്ച് പറഞ്ഞു.
രണ്ടുമാസം കഴിഞ്ഞ് ടിയാംഗിയയിൽ പ്രവർത്തനം തുടങ്ങിയ അഭയാർത്ഥി ക്യാമ്പിൽ ഞാൻ വീണ്ടും ആനന്ദേശ്വറിനെ കാണാനിടയായി. ഹിന്ദുമതം സ്വീകരിക്കാതെ തിരിച്ചുവരരുതെന്ന് മതഭ്രാന്തന്മാർ ശഠിച്ചിരുന്നതുകൊണ്ട് ക്രൈസ്തവർ സ്വന്തം സ്ഥലങ്ങളിൽപോലും 'അന്യരായി' തീർന്നിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്മാരിൽ ബഹുഭൂരിപക്ഷവും ഹിന്ദുസമുദായത്തിൽപ്പെട്ടവരായിരുന്നതുകൊണ്ട്, അഭയാർത്ഥികളായിരുന്ന ക്രിസ്ത്യാനികൾക്ക് മതസ്വാതന്ത്ര്യമോ മറ്റു നിയമങ്ങളോ നിഷ് പക്ഷമായി നടപ്പിലാക്കി, മൗലിക വാദികളുടെ വിരോധം സമ്പാദിക്കുവാൻ സ്വാഭാവികമായും അവർ വിമുഖരായിരുന്നു. അതുകൊണ്ട് അവർ കണ്ടെത്തിയ എളുപ്പമാർഗം ടിയാംഗിയയിൽ പുതിയ അഭയാർത്ഥി ക്യാമ്പ് ആരംഭിക്കുക എന്നതായിരുന്നു. അങ്ങനെയാണ് കേന്ദ്രസൈന്യത്തിന്റെ സംരക്ഷണയിൽ അവിടെ മുന്നൂറു ക്രൈസ്തവ കുടുംബങ്ങളെ താമസിപ്പിക്കുവാൻ ഇടയായത്.
ക്രിസ്ത്യാനികൾക്ക് ഒട്ടും അനുകൂലമല്ലാത്ത ടിയാംഗിയയിലെ ക്യാമ്പിൽ കുടുംബാംഗങ്ങളുമായി ഏറെ കഷ്ടപ്പെട്ട് ജീവിക്കുമ്പോഴും ആനന്ദേശ്വർ തന്റെ വിശ്വാസത്തിൽ ദൃഢമായി നിലകൊണ്ടു. ഗ്രാമത്തിലെ കുഴൽകിണറിൽ നിന്നും വെള്ളം എടുക്കുന്നതിന് പോയിരുന്ന സ്ത്രീകളെ നിരന്തരം തടസപ്പെടുത്തിക്കൊണ്ട് ക്യാമ്പിനു ചുറ്റും കാവി അണികൾ വിഹരിച്ചിരുന്നു. മതമർദ്ദനത്തിനിടയ്ക്കും വിശ്വാസം മുറുകെ പിടിച്ചിരുന്ന ആദിമക്രൈസ്തവരുടെ ചൈതന്യം പ്രതിധ്വനിപ്പിക്കുമാറ്, ആനന്ദേശ്വർ ദൃഢവിശ്വാസത്തോടെ പറഞ്ഞു: "വിശ്വാസത്തെപ്രതിയാണ് ഞങ്ങൾ ഇതെല്ലാം സഹിച്ചുകൊണ്ടിരിക്കുന്നത്. അവർക്ക് ഒരിക്കലും ഞങ്ങളെ ഹിന്ദുവാക്കാൻ കഴിയില്ല."
നഗ്നനായി നടത്തി, വിശ്വാസം വർദ്ധിച്ചു
ശ്രീതിഗുഡയിലെ സ്വകാര്യ വിദ്യാലത്തിൽ പ്യൂൺ ആയിരുന്നു 30 - കാരനായ അജിത്കുമാർ ഡിഗർ. അദ്ദേഹത്തിന് ഒരിക്കലും മറക്കാനാവാത്ത ദുർദിനമായി 2008 ആഗസ്റ്റ് 25. വ്യാപകമായ ക്രൈസ്തവവിരുദ്ധ അക്രമങ്ങൾക്കിടയിൽ അജിത്കുമാർ തന്റെ വീടിന് കാവലിരിക്കുകയായിരുന്നു. പെട്ടെന്ന് വർഗീയ മുദ്രാവാക്യവിളികൾ കേട്ടതോടെ അജിത്തിന്റെ ഭീതി വർധിച്ചു. ഏകദേശം 50 പേരുള്ള ഒരു സംഘം വീട്ടിൽ അതിക്രമിച്ചു കയറി. അദ്ദേഹത്തോട് "പുറത്തു കടക്കാൻ' ആവശ്യപ്പെട്ടു. പുറത്തുവന്ന ഉടനെ ഒരാൾ അജിത്തിന്റെ കോളറിൽ കയറിപ്പിടിച്ചു. മറ്റൊരുത്തൻ അദ്ദേഹത്തെ ആഞ്ഞടിക്കുകയും ചെയ്തു.
"നിന്റെ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ, ഞങ്ങൾ നിന്നെ കൊല്ലും," എന്ന് അലറി അവർ അജിത്തിനെ റോഡിലേക്ക് വലിച്ചിഴച്ചു. "രണ്ടുപേർ എന്റെ കൈയ്യിൽ ബലമായി പിടിച്ചിരുന്നു. വലിയ കത്തി പിടിച്ചിരുന്ന മൂന്നാമതൊരാൾ കുത്തിക്കൊല്ലുമെന്ന ഭീഷണി മുഴക്കി എന്റെ മുന്നിലേക്കു കുതിച്ചു." രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ പിതാവായ അജിത്ത് വിവരിച്ചു. അതിനിടെ ഒരാൾ അജിത്തിനെ പിന്നിൽനിന്ന് ശക്തമായി തൊഴിച്ചപ്പോൾ അദ്ദേഹം താഴെ വീണു. എഴുന്നേൽക്കുവാൻ ശ്രമിക്കുമ്പോൾ, ഒരാൾ അജിത്തിന്റെ വസ്ത്രങ്ങൾ വലിച്ചൂരുകയും നഗ്നനാക്കി നിർത്തുകയും ചെയ്തു. അതിനുശേഷം അക്രമിസംഘത്തിന്റെ മുന്നിൽ നഗ്നനായി നടക്കാൻ അജിത്തിനെ അവർ നിർബന്ധിച്ചു.
അജിത്തിന്റെ ഭാഗ്യമെന്നു പറയട്ടെ, ആ "ഘോഷയാത്ര" സമയത്ത് ഗ്രാമത്തിലെ ഒരു ഹിന്ദുവയോധികൻ വരാനിടയായി. യുവാവിനെ മർദ്ദിച്ചതിനും നഗ്നനാക്കി നടത്തിയതിനും അദ്ദേഹം സംഘത്തെ നിശിതമായി ശാസിച്ചു. അങ്ങനെ അജിത്തിന്റെ ദുര്യോഗത്തിന് അന്ത്യമായി.
എന്നാലും പ്രദേശത്തെ എല്ലാ ക്രൈസ്തവഭവനങ്ങളും കൊള്ളയടിച്ചതിനുശേഷം മാത്രമാണ് അവർ മടങ്ങിപ്പോയത്. "ഞങ്ങളുടെ അഞ്ച് ആടുകളും ഒരു പശുവും വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധങ്ങളുമെല്ലാം അവർ കൊള്ളയടിച്ചു." അജിത്തിന്റെ ജ്യേഷ്ഠൻ നാനുചന്ദ്ര പറഞ്ഞു.
"ദൂരെനിന്ന് അതിക്രമങ്ങളെല്ലാം ഞങ്ങൾക്ക് കാണാമായിരുന്നു. പക്ഷെ, ആയുധധാരികളായിരുന്ന അവരെ എതിർക്കുവാൻ ഞങ്ങൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല," തന്റെ മാതാപിതാക്കളോടൊത്ത് 1977-ൽ ക്രിസ്ത്യാനിയായി മാറിയ അദ്ദേഹം കൂട്ടിച്ചേർത്തു. നാനുചന്ദ്ര ക്രിസ്ത്യാനിയായതിന്റെ അടുത്ത വർഷമായിരുന്നു അജിത്തിന്റെ ജനനം.
വീട് അഗ്നിക്കിരയാക്കിയതിനെ തുടർന്ന് ബന്ധുക്കളോടൊപ്പം അഭയാർത്ഥിക്യാമ്പിൽ താമസമാക്കിയ അജിത്ത് നേരിടേണ്ടിവന്ന പരീക്ഷണത്തിൽ ഒട്ടും നിരാശനായിരുന്നില്ല. "അവർ എന്നെ പിടികൂടിയപ്പോൾ ഞാൻ ഭയപ്പെട്ടു. എന്നാൽ ഇപ്പോൾ പൂർണമായും നിർഭയനാണ്. എന്തു സംഭവിച്ചാലും ഇനി ഞാൻ ഉത്ക്കണ്ഠപ്പെടുകയില്ല. ഞാൻ എക്കാലവും ക്രിസ്ത്യാനിയായി ജീവിക്കും."
തുടരും... (അടുത്ത ബുധനാഴ്ച: കന്ധമാലിലെ പുനപരിവര്‍ത്തനത്തിന്റെ ഭീകരത )
➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക