News - 2025
ക്രിസ്തുമസിന് ഹിന്ദുക്കള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും: ഭീഷണിയുമായി ഹിന്ദുസംഘടന
പ്രവാചക ശബ്ദം 06-12-2020 - Sunday
ഗുവാഹത്തി: ക്രിസ്തുമസ് ദിനത്തില്‍ ഹിന്ദുക്കള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി തീവ്ര ഹിന്ദുത്വ സംഘടന ബജ്‌റംഗ്ദള്‍ രംഗത്ത്. ആസാമിലെ കാച്ചര്‍ ജില്ലയിലെ ബജ്‌റംഗ്ദളിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി മിഥു നാഥ് ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. 'ക്രിസ്മസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളികളില്‍ സന്ദര്‍ശിച്ചാല്‍ അവരെ ക്രൂരമായി മര്‍ദിക്കും. ഷില്ലോംഗില്‍ അവര്‍ അമ്പലങ്ങള്‍ അടച്ചു പൂട്ടിക്കുകയാണ്. എന്നിട്ടാണ് നമ്മള്‍ അവരോടൊപ്പം ആഘോഷിക്കുന്നത്. ഇത് തങ്ങള്‍ അനുവദിക്കില്ലെ'ന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 26ലെ പ്രധാനവാർത്തകൾ ബജ്‌റംഗ്ദൾ ഗുണ്ടകൾ അത്തരം സ്ഥലങ്ങള്‍ (ക്രൈസ്തവ ദേവാലയങ്ങള്‍) നശിപ്പിച്ചതായും അല്ലെങ്കിൽ അവരെ ആക്രമിച്ചതായുമായിരിക്കുമെന്നും അത് തങ്ങൾ കാര്യമാക്കുന്നില്ലായെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ഇതിന് മുന്‍പും ക്രിസ്തുമസിനോട് അനുബന്ധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. സ്കൂളുകള്‍ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ ഹിന്ദുക്കളായ കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും അത്തരം ആഘോഷങ്ങള്‍ക്കായി ഹൈന്ദവര്‍ പണം നല്‍കരുതെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് (എച്ച്.ജെ.എം) എന്ന സംഘ്പരിവാര്‍ സംഘടന ആവശ്യപ്പെട്ടിരിന്നു. സ്‌കൂളുകളിലെത്തിയാണ് അന്നു പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക