India - 2025
ക്രൈസ്തവ അവഹേളനം: കെസിവൈഎം സൈബര്‍ പോലീസില്‍ പരാതി നല്‍കി
പ്രവാചക ശബ്ദം 10-12-2020 - Thursday
തൃശൂര്‍: ക്രൈസ്തവ വിശ്വാസത്തെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്ത പോസ്റ്റിനെതിരെ തൃശൂര്‍ അതിരൂപത കെസിവൈഎം സൈബര്‍ ഇന്സ്പറക്ടര്‍ ബ്രിജുകുമാറിനു പരാതി നല്കി.ക്രിസ്തീയ വിശ്വാസത്തെ അപമാനിക്കുകയും വ്രണപ്പെടുത്തുകയും ചെയ്ത പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയും അനുകൂലിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തവരുടെ ഈ കുറ്റകൃത്യങ്ങളിലുള്ള പങ്ക് അന്വേഷിച്ച് തിട്ടപ്പെടുത്തേണ്ടതാണെന്നു പരാതിയില്‍ ആവശ്യപ്പെട്ടു. അതിരൂപത ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, അതിരൂപത പ്രസിഡന്റ് സാജന്‍ ജോസ്, സെക്രട്ടറി ജിയോ മാഞ്ഞൂരാന്‍ എന്നിവര്‍ നേതൃത്വം നല്കി.