India - 2025
കുടുംബങ്ങള്‍ക്കായി ഓണ്‍ലൈന്‍ പൗരസ്ത്യ സുറിയാനി സംഗീത മത്സരം
05-12-2020 - Saturday
കാഞ്ഞിരപ്പള്ളി: റവ.ഡോ. സേവ്യര്‍ കൂടപ്പുഴ പൗരോഹിത്യ സ്വീകരണത്തിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശിഷ്യസമൂഹവും റൂഹാ മീഡിയയും സംയുക്തമായി കുടുംബങ്ങള്‍ക്കായി ഓണ്‍ലൈന്‍ പൗരസ്ത്യ സുറിയാനി സംഗീത മത്സരം കഹ്നൂസ 20 നടത്തും. വിജയികള്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഭാരതസഭാചരിത്ര ഗ്രന്ഥവും സമ്മാനമായി നല്‍കും. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ്, പൊടിമറ്റം നിര്‍മല തിയോളജിക്കല്‍ കോളജ്, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
സീറോ മലബാര്‍ സഭയിലെ കുടുംബങ്ങള്‍ക്ക് മൂന്നോ അതില്‍ കൂടുതലോ അംഗങ്ങളുള്ള ടീമുകളായി മത്സരത്തില്‍ പങ്കെടുക്കാം. കുടുംബ പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തിലാണ് പാട്ടുകള്‍ പാടേണ്ടത്. മൊബൈല്‍ കാമറയില്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോകളും സ്വീകാര്യമാണ്. വീഡിയോകള്‍ വ്യക്തമായി കാണുവാനും കേള്‍ക്കുവാനും തക്കവിധം ഗുണനിലവാരം ഉള്ളതായിരിക്കണം. 12നു വൈകുന്നേരം അഞ്ചു വരെ വീഡിയോകള്‍ സ്വീകരിക്കും. roohamedia@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ റൂഹാ മീഡിയയുടെ ഫേസ്ബുക്ക് പേജ് വഴിയോ വീഡിയോകള്‍ അയയ്ക്കാം. വിശദവിവരങ്ങള്‍ക്ക് റൂഹാ മീഡിയ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക.