India - 2025

ലത്തീന്‍ കത്തോലിക്കാ സമുദായ ദിനമായി ഇന്നു ആചരിക്കുന്നു

പ്രവാചക ശബ്ദം 06-12-2020 - Sunday

കൊച്ചി: കെആര്‍എല്‍സിസിയുടെ ആഹ്വാനപ്രകാരം ഇന്നു ലത്തീന്‍ കത്തോലിക്കാ സമുദായ ദിനമായി കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ ആചരിക്കും. കോവിഡ് കാലത്തെ പ്രശ്നങ്ങളും പ്രതിസന്ധിയും മറികടക്കാന്‍ 'സഹോദരന്റെ കാവലാളാകുക'എന്ന പ്രമേയമാണ് സമുദായദിനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ദിനാചരണത്തിന്റെ ഭാഗമായി രൂപത, ഇടവകതലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പുറപ്പെടുവിച്ചിട്ടുള്ള ഇടയലേഖനം ദേവാലയങ്ങളില്‍ വായിക്കും. വൈകിട്ട് ഏഴിനു നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റും കേരള ലത്തീന്‍ സഭയുടെ തലവനുമായ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും. ഷെവ. ഏബ്രഹാം അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.

More Archives >>

Page 1 of 362