India - 2025
ക്രിസ്തുമസിന് അക്രമ ഭീഷണി മുഴക്കിയ ബജ്‌രംഗ്ദള്‍ നേതാവിനെതിരെ അന്വേഷണത്തിനു നിര്‍ദേശം
07-12-2020 - Monday
സില്‍ച്ചാര്‍ (ആസാം): ക്രിസ്തുമസ് ആഘോഷവേളയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കളെ മര്‍ദ്ദിക്കുമെന്നു ഭീഷണി മുഴക്കിയ ബജ്‌രംഗ്ദള്‍ നേതാവിനെതിരേ ആസാമില്‍ അന്വേഷണത്തിനു നിര്‍ദേശം. കാചെറില്‍ ബജ്‌രംഗ്ദളിന്റെ ചുമതലയുള്ള മിഥുന്‍ നാഥിനെതിരെയാണ് അന്വേഷണം. കഴിഞ്ഞ വ്യാഴാഴ്ച സില്‍ച്ചാറില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് അദ്ദേഹം ഭീഷണി മുഴക്കിയത്.
അയല്‍ സംസ്ഥാനമായ മേഘാലയയിലെ ഷില്ലോംഗില്‍ രാമകൃഷ്ണ മിഷന്റെ കീഴിലുള്ള വിവേകാനന്ദ സെന്റര്‍ അടച്ചുപൂട്ടിയതിനെ പരാമര്‍ശിച്ചായിരുന്നു മിഥുന്‍ നാഥിന്റെ ഭീഷണി. ക്രിസ്തുമസിന് ഒരു ഹൈന്ദവനും ക്രൈസ്തവ ആരാധനാലയങ്ങളില്‍ പോകരുതെന്നും പോയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരിന്നു മിഥുന്‍ നാഥിന്റെ ഭീഷണി. അതേസമയം, കേസ് എടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണു പോലീസ് ഭാഷ്യം.