News - 2024

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം ഉറപ്പുവരുത്തണം; സന്നദ്ധ സംഘടനകളോട് സഹായമെത്തിക്കുവാന്‍ പാപ്പയുടെ ആഹ്വാനം

പ്രവാചക ശബ്ദം 11-12-2020 - Friday

വത്തിക്കാന്‍ സിറ്റി: സിറിയയിലെയും ഇറാഖിലെയും മധ്യപൂര്‍വ്വേഷ്യയിലെ മറ്റ് അയല്‍ രാജ്യങ്ങളിലും നിലനിൽക്കുന്ന പ്രതിസന്ധി ഗുരുതരമാണെന്നും ഇവിടങ്ങളില്‍ സഹായമെത്തിക്കുവാന്‍ പരിശ്രമിക്കണമെന്നും സന്നദ്ധ സംഘടനകളോട് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വ്യാഴാഴ്ച മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ നേതാക്കളുടെ വെർച്വൽ മീറ്റിംഗിലാണ് ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം നല്‍കിയത്. ഈ രാജ്യങ്ങളിലെ ക്രിസ്തീയ സാന്നിധ്യം എല്ലായ്പ്പോഴും ഉണ്ടായിരുന്നതുപോലെ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കേണ്ടതുണ്ടെന്നും സമാധാനം, പുരോഗതി, വികസനം, ജനങ്ങൾ തമ്മിലുള്ള അനുരഞ്ജനം എന്നിവ പുനഃസ്ഥാപിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

സമഗ്ര മാനവിക വികസനത്തിനയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി സംഘടിപ്പിച്ച മീറ്റിംഗ്, സൂം പ്ലാറ്റ്ഫോമിലാണ് നടത്തപ്പെട്ടത്.

സന്നദ്ധ സംഘടനകൾ, രൂപത പ്രതിനിധികൾ, മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന വിവിധ ക്രൈസ്തവ സഭ പ്രതിനിധികൾ എന്നിവയുൾപ്പെടെ പ്രാദേശിക കത്തോലിക്കാ സന്നദ്ധ സംഘടനകളുടെയും ക്രൈസ്തവ ദേവാലയങ്ങളുടെയും നിരവധി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. മേഖലയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വിവിധ സഭാ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം നവീകരിക്കുവാന്‍ യോഗം സഹായകമായെന്ന് വത്തിക്കാന്‍ പിന്നീട് പത്രകുറിപ്പില്‍ അറിയിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »