Arts

വത്തിക്കാൻ ചത്വരത്തിലെ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ദീപങ്ങൾ തെളിച്ച് അനാവരണം ചെയ്തു

ഫാ. ജിയോ തരകന്‍/ പ്രവാചക ശബ്ദം 12-12-2020 - Saturday

ക്രിസ്തുമസിന്റെ വരവറിയിച്ച് വത്തിക്കാൻ ചത്വരത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഒരുക്കികൊണ്ടിരിന്ന ക്രിസ്തുമസ് പുല്‍ക്കൂടും ട്രീയിലും ദീപങ്ങൾ തെളിച്ചു അനാവരണം ചെയ്തു. ഇന്നലെ ഡിസംബർ 11 വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ വത്തിക്കാൻ നയതന്ത്ര വിഭാഗ പ്രതിനിധികളാണ് ഇതിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ഇവ അലങ്കരിക്കാൻ വേണ്ട അലങ്കാര വസ്തുകൾ റോമിലും സ്ലോവേനിയയിലും കഴിയുന്ന ഭവനരഹിതരായ നാനൂറോളം പാവങ്ങൾ ചേർന്നാണ് ഉണ്ടാക്കിയതെന്നത് ശ്രദ്ധേയമാണ്. മരത്തിലും, വൈക്കോലിലും ആണ് അലങ്കാരങ്ങൾ നിർമിച്ചിരിക്കുന്നത്. വിശുദ്ധ ഫ്രാൻസിസിൻ്റെ ഭാഷയിൽ നമ്മെ വിശുദ്ധിയിലേക്ക് നയിക്കുന്ന സുവിശേഷപരമായ ദാരിദ്ര്യമാണ് ഈ വർഷത്തെ പുൽകൂടിൻ്റെ പ്രത്യേകത.

വത്തിക്കാൻ ചത്വരതിൽ ഉള്ള പുൽകൂട് ഇറ്റലിയിലെ അബ്രുസ്സോ പ്രവശ്യയിലേ കാസ്തെല്ലോ പ്രദേശത്തെ ചിത്രകല വിദ്യാർത്ഥികളും, അധ്യാപകരുമാണ് നിര്‍മ്മിച്ചത്. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായ 19 രൂപങ്ങൾ ആണ് ഈ വർഷത്തെ പുൽകൂട്ടിൽ ഉള്ളത്. ക്രിസ്തുമസിന് ഒരുക്കമായ ക്രിസ്തുമസ് ട്രീ സ്വിച്ച് ഓൺ കർമ്മം വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദ്ദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും ഒരുമിച്ച് നിർവഹിച്ചു.

ഈ വർഷത്തെ ക്രിസ്തുമസ് ട്രീ സ്ലോവേനിയ രാജ്യം സ്വതന്ത്രമായതിൻ്റെ മുപ്പതാം വാര്‍ഷികം വർഷം പ്രമാണിച്ച് സ്ലോവേനിയ രാജ്യം ഫ്രാൻസിസ് പാപ്പക്ക് സമ്മാനിച്ചതാണ്. വത്തിക്കാനിലെ വിവിധ ഓഫീസുകൾ അലങ്കരിക്കാൻ നാല്‍പ്പതോളം ചെറിയ പൈൻ മരങ്ങളും സ്ലോവേനിയ നൽകിയിട്ടുണ്ട്. ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാൻ പരിസരത്തുള്ള പാവങ്ങൾക്ക് ഭക്ഷണവും നൽകുന്നുണ്ടെന്ന് സ്ലോവേനിയൻ അംബാസഡർ ജകോബ് സ്റ്റുൻഫ് നേരത്തെ അറിയിച്ചിരിന്നു. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഇടപെടൽ വഴിയാണ് സ്ലോവേനിയക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും അതിനുള്ള നന്ദിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »