News - 2025

ലഭിച്ചതു പതിനായിരങ്ങളുടെ ജന്മദിനാശംസ: പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച് പാപ്പ

പ്രവാചക ശബ്ദം 18-12-2020 - Friday

വത്തിക്കാന്‍ സിറ്റി: എണ്‍പത്തിനാലാം പിറന്നാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലഭിച്ചതു പതിനായിരങ്ങളുടെ ജന്മദിനാശംസകള്‍. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമാണ് ആയിരങ്ങള്‍ ആശംസകള്‍ അറിയിച്ചത്. അനിശ്ചിതത്വത്തിന്റെയും ഭയപ്പെടുത്തലിന്റെയും ഈ വര്‍ഷത്തില്‍ ഇറ്റാലിയന്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മാര്‍പാപ്പയ്ക്കു നന്ദി പറയുന്നതായി പ്രസിഡന്റ് സെര്‍ജിയോ മാറ്റെരെല്ല അയച്ച സന്ദേശത്തില്‍ പറഞ്ഞു. പിറന്നാള്‍ദിനം പതിവുപോലെ മാര്‍പാപ്പ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി അറിയിച്ചു. അദ്ദേഹം താമസിക്കുന്ന കാസാ സാന്താ മാര്‍ത്ത അതിഥി മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം പങ്കിട്ടു. വെനസ്വേലയിലെ ശ്വാസകോശ രോഗികളായ കുട്ടികള്‍ക്കായി ഏതാനും റെസ്പിറേറ്ററുകള്‍ അദ്ദേഹം അയച്ചു നല്കിയെന്നും വത്തിക്കാന്‍ അറിയിച്ചു.


Related Articles »