Life In Christ - 2025

കത്തോലിക്കാ വൈദികന് യുനെസ്കോയുടെ സമാധാനത്തിനു വേണ്ടിയുള്ള അംബാസഡർ പദവി

പ്രവാചക ശബ്ദം 24-12-2020 - Thursday

ആഫ്രിക്കയിലെ ഐവറികോസ്റ്റ് സ്വദേശിയായ കത്തോലിക്ക വൈദികന്‍ ഫാ. എറിക്ക് നോർബട്ടിന് യുനെസ്കോയുടെ സമാധാനത്തിനുവേണ്ടിയുള്ള അംബാസഡർ പദവി ലഭിച്ചു. അബിഡ്ജാൻ നഗരത്തിലെ റിവേറ എന്ന പ്രദേശത്തെ ഒരു ദേവാലയത്തിലാണ് അദ്ദേഹം സേവനം ചെയ്യുന്നത്. ഫാ. എറിക്കിനേ കൂടാതെ സാമ്പത്തികം, കലാ, കായികം, മതം തുടങ്ങിയ മേഖലകളിൽനിന്ന് മറ്റ് 13 പേർക്ക് കൂടി യുനെസ്കോയുടെ ഫെലിക്സ് ബോയിഗ്നി സർവ്വകലാശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഓഫ് പീസ് വിഭാഗത്തിന്റെ അംബാസഡർ പദവി ലഭിച്ചിട്ടുണ്ട്.

ഡിസംബർ ഇരുപതാം തീയതി ഔദ്യോഗികമായി സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ഐവറി കോസ്റ്റിലെ വത്തിക്കാൻ പ്രതിനിധിയായ മോൺസിഞ്ഞോർ പവോളോ ബോർഗിയയും ചടങ്ങുകളിൽ പങ്കെടുത്തു. രാജ്യത്ത് സമാധാനം നിലനിർത്താൻ നടത്തിയ ഇടപെടലുകൾ മാനിച്ചാണ് 14 പേർക്കും അംബാസഡർ പദവി നൽകാൻ യുനെസ്കോ തീരുമാനിക്കുന്നത്. സുപ്രധാന പദവി ലഭിച്ചതിൽ ഫാ. എറിക്ക് നോർബട്ട് സന്തോഷവും നന്ദിയും രേഖപ്പെടുത്തി.

വ്യക്തികളിലും, സമൂഹങ്ങളിലും പുതിയ ഊർജ്ജവും, പ്രതീക്ഷയും പകരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഐവറി കോസ്റ്റിന് വാക്കുകളല്ല ആവശ്യം, മറിച്ച് സംവാദത്തിന് വേണ്ടി തുറവിയുള്ള സാക്ഷികളെയാണെന്ന് ഫാ. എറിക്ക് പറഞ്ഞു. ജനാധിപത്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം, തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തി സമാധാന അന്തരീക്ഷം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായിട്ടാണ് യുനെസ്കോയുടെ കൾച്ചർ ഓഫ് പീസ് വിഭാഗം 20 വർഷമായി ഐവറികോസ്റ്റിൽ പ്രവർത്തിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »