India - 2025
ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും
പ്രവാചക ശബ്ദം 25-12-2020 - Friday
തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. കോവിഡ് മഹാമാരിയിയില്‍ നിന്ന് ശാസ്ത്രലോകം തയാറാക്കുന്ന വാക്‌സിനിലൂടെ മനുഷ്യ ജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയില്‍ ലോകമൊന്നടങ്കം നില്‍ക്കുന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ഇക്കുറി ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. പുതുവര്‍ഷം മഹാമാരിയില്‍ നിന്നുള്ള വിടുതലിന്റേതാകട്ടെയെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്മസ് സന്ദേശം 2021ല്‍ അര്‍ഥവത്താകട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
യേശു പിറന്നതിന്റെ ആഘോഷമായ ക്രിസ്മസ് ഭൂമിയില്‍ സമാധാനം എന്ന മഹത്തായ സന്ദേശത്തിലൂടെ നല്‍കുന്നത് അനുകമ്പയുടെയും സ്‌നേഹത്തിന്റെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സമാധാനവും ഐശ്വര്യവും ഒരുമയുംകൊണ്ട് ആഹ്‌ളാദപ്രദമാകട്ടെ ഈ ക്രിസ്മസ് എന്ന് ഗവര്‍ണര്‍ ആശംസാസന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.