India - 2025
കെസിബിസി മീഡിയ കമ്മീഷന്റെ പ്രഥമ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പ്രവാചക ശബ്ദം 04-01-2021 - Monday
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ 2021ലെ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിന്‍സണും മേരി ജോസഫ് മാമ്പിള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'അമ്മാമ്മയും കൊച്ചുമോനും', ഫാ. ഫിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 'കടുക് ', ഷിജി ജോണ്‍സന്റെ 'തോട്ട് ഫോര്‍ ദി ഡേ', ഫാ. വിന്‍സെന്റ് വാരിയത്തിന്റെ 'അനുദിന ആത്മീയചിന്തകള്‍ ' എന്നീ പരിപാടികള്‍ക്കാണു പുരസ്കാരം. എട്ടിനു പാലാരിവട്ടം പിഒസി യില്‍ നടക്കുന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും ചേര്‍ന്നു പുരസ്കാരങ്ങള്‍ സമ്മാനിക്കും.കെസിബിസി ന്യൂസ് പോര്‍ട്ടലിന്റെ ഉദ്ഘാടനം കര്‍ദിനാള്‍ ചടങ്ങില്‍ നിര്‍വഹിക്കുമെന്നു കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.