News - 2025
യുഎസ് സംസ്ഥാനങ്ങളില്‍ അബോര്‍ഷന്‍ അനുകൂല, പ്രതികൂല ബില്ലുകള്‍ ഒരുങ്ങുന്നു: പ്രാര്‍ത്ഥനയോടെ പ്രോലൈഫ് സമൂഹം
പ്രവാചക ശബ്ദം 27-01-2021 - Wednesday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണമാറ്റം വന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാന ഭരണകൂടങ്ങള്‍ ഗര്‍ഭഛിദ്ര വിഷയത്തില്‍ അനുകൂല, പ്രതികൂല ബില്ലുകള്‍ പരിഗണിക്കുവാന്‍ തയ്യാറെടുക്കുന്നതായി വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന (ഗര്‍ഭധാരണം മുതല്‍ 6 ആഴ്ചക്കുള്ളില്‍) ഘട്ടം മുതല്‍ ഗര്‍ഭഛിദ്രം വിലക്കുന്ന ‘ഹാര്‍ട്ട്ബീറ്റ് ബില്‍’ സൗത്ത് കരോളിന സെനറ്റ് ഈ ആഴ്ച പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹാര്‍ട്ട്ബീറ്റ് ബില്‍ തന്റെ മേശയില്‍ എത്തിയാല്‍ ഒപ്പുവെക്കുമെന്ന് സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്രി മക്മാസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്ക് വേദന അനുഭവപ്പെടും എന്ന്‍ കരുതപ്പെടുന്ന 20 ആഴ്ചകള്‍ക്ക് ശേഷമുള്ള അബോര്‍ഷനുകള്‍ വിലക്കുന്ന ‘പെയിന്‍-കേപ്പബിള്‍ അണ്‍ബോണ്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്റ്റ്’ന്റെ ഒരു പതിപ്പ് സമീപ കാലത്ത് ഫ്ലോറിഡ സംസ്ഥാനത്തിലെ ഹൗസിലും സെനറ്റിലും അവതരിപ്പിച്ചിരിന്നു. ജനിക്കുവാനിരിക്കുന്ന മനുഷ്യ ജീവന്റെ സംരക്ഷണാര്‍ത്ഥമാണിതെന്നാണ് ബില്ലിന്റെ സെനറ്റ് പതിപ്പ് അവതരിപ്പിച്ച സെനറ്റര്‍ അന മരിയ റോഡ്രിഗസ് പറഞ്ഞത്. ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്ക് വേണ്ടി സംസാരിക്കുവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മൊണ്ടാന സംസ്ഥാന ഹൗസും നാല് പ്രോലൈഫ് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കി.
മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ഗിയാന്‍ഫോര്‍ട്ട് ഈ ബില്ലില്‍ ഒപ്പിടുമെന്നാണ് സൂചന. പെയിന്‍-കേപ്പബിള്‍ ബില്‍, അബോര്‍ഷന് മുന്‍പ് കുട്ടിയുടെ അള്‍ട്രാ സൗണ്ട് മാതാവ് കാണേണ്ടതിന്റെ ആവശ്യകത, അബോര്‍ഷന് കാരണമായേക്കാവുന്ന മരുന്നുകളുടെ നിയന്ത്രണം’ തുടങ്ങിയവയാണ് ഈ നാലു ബില്ലുകളില്‍ ഉള്‍പ്പെടുന്നത്. അതേസമയം പ്രസിഡന്‍റ് ജോ ബൈഡന്‍ അംഗമായ ഡെമോക്രാറ്റ് പാര്‍ട്ടി ഗര്‍ഭഛിദ്രത്തെ പിന്താങ്ങുന്നതിന്റെ ചുവടുപിടിച്ച് ഗര്‍ഭഛിദ്ര ബില്ലുകള്‍ വ്യാപിപ്പിക്കുവാന്‍ ഓരോ സംസ്ഥാനങ്ങളിലും ഇടപെടല്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ജീവന്റെ മഹത്വത്തെ മാനിക്കുന്ന ബില്ലുകള്‍ പ്രാബല്യത്തില്‍ വരുവാന്‍ പ്രാര്‍ത്ഥനയുമായി പ്രോലൈഫ് സംഘടനകള്‍ സജീവമാകുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക