India - 2025

കോട്ടയം അതിരൂപത മലബാര്‍ റീജണല്‍ ഓഫീസ് വെഞ്ചരിപ്പും ശ്രീപുരം സെന്റ് മേരീസ് ദേവാലയ കൂദാശയും നാളെ

01-02-2021 - Monday

കണ്ണൂര്‍: ക്‌നാനായ മലബാര്‍ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി പള്ളിക്കുന്ന് ശ്രീപുരത്ത് പുനര്‍നിര്‍മിച്ച സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശകര്‍മവും കോട്ടയം അതിരൂപത മലബാര്‍ റീജണല്‍ കാര്യാലയത്തിന്റെ വെഞ്ചരിപ്പും നാളെ നടക്കും. രാവിലെ 10.30ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മികരായിരിക്കും.

പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിരുക്കര്‍മങ്ങള്‍ നടത്തുക. 2019 ഫെബ്രുവരി രണ്ടിന് മാര്‍ മാത്യു മൂലക്കാട്ടാണ് പുതിയ ദേവാലയത്തിന്റെയും റീജണല്‍ ഓഫീസിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ചത്. ദേവാലയത്തിന്റെയും റീജണല്‍ ഓഫീസിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബെറുമറിയം പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസ് നെടുങ്ങാട്ടിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്‌.

More Archives >>

Page 1 of 373