India - 2025
ഭേദഗതി തിരുത്താതെ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ചിട്ടു കാര്യമില്ല: ഷെവ. വി.സി. സെബാസ്റ്റ്യന്‍
പ്രവാചക ശബ്ദം 31-01-2021 - Sunday
കൊച്ചി: ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ നീതിനിഷേധവും വിവേചനവും അടിച്ചേല്‍പ്പിക്കുകയാണു സംസ്ഥാന സര്‍ക്കാരെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ 80:20 അനുപാതവും ന്യൂനപക്ഷ കമ്മീഷന്‍ ആക്ടില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയും തിരുത്താതെ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ചിട്ടു കാര്യമില്ല. സംസ്ഥാനത്തിന്റെ ഖജനാവിലെ നികുതിപ്പണം ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തിന്റെ മതപ്രചാരണത്തിനുവേണ്ടി ചെലവഴിക്കുന്നതു ശരിയാണോയെന്നു പൊതുസമൂഹം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.