India - 2024

സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

15-02-2021 - Monday

കൊച്ചി: മഠത്തില്‍ നിന്ന്‍ കാണാതായ സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ്(ഡിഎസ്ടി) സന്യാസിനി സമൂഹത്തിന്റെ കാക്കനാട് വാഴക്കാല മഠാംഗമായിരുന്ന സിസ്റ്റര്‍ ജെസീന(45) ആണു മരിച്ചത്. ഇടുക്കി കോരുത്തോട് സ്വദേശിനിയാണ്. ഇന്നലെ ഉച്ചയോടെ സന്യാസിനിയെ കാണാതായ വിവരം മഠം അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ പത്തു വര്‍ഷമായി മാനസികാസ്വാസ്ഥ്യത്തിനു കാക്കനാട് ആശുപത്രിയില്‍ സിസ്റ്റര്‍ ജെസീന ചികിത്സ നടത്തിയിരുന്നെന്നു മഠം അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തും.


Related Articles »