India - 2024

'ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ': വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം

പ്രവാചക ശബ്ദം 06-03-2021 - Saturday

കോട്ടയം: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ സിവിൽ സർവീസിലേക്ക് ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമുള്ള വരെ സഹായിക്കുന്നതിനായി "ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ" എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു. അർഹതയുള്ള ചങ്ങനാശ്ശേരി അതിരൂപതയിലെ ബിരുദധാരികളായ യുവതി, യുവാക്കൾക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏറ്റവും നല്ല പരിശീലന പരിപാടികൾ നൽകാൻ പ്രമുഖ കോച്ചിംഗ് സെന്ററുകളുമായി ധാരണയിലെത്തിയതായി അതിരൂപതാ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹതപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്നതായിരിക്കും എന്ന് ഫാ റ്റെജി പുതുവീട്ടിൽക്കളം കൂട്ടിച്ചേർത്തു. സിവിൽ സർവീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അതിരൂപതാംഗങ്ങൾക്ക് പ്രവാസി അപ്പസ്തലേറ്റിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ https://pravasiapostolate.blogspot.com/2021/01/blog-post_19.html പേര് രജിസ്റ്റർ ചെയ്യുകയോ, അതിരൂപതാ പ്രവാസി അപ്പസ്തലേറ്റിന്റെ ഓഫീസുമായി ( +91 92074 70117) ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 15. വിവിധ സിവിൽ സർവീസുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഈ പരിപാടികൾക്ക് പ്രവാസി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകുളം, ഷെവ. സിബി വാണിയപ്പുരക്കൽ, മാത്യു മണിമുറി, എൻ വി ജോസഫ്, ഷാജി ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു.


Related Articles »