News - 2025

സഹനത്തിന്റെ നാട്ടിലെത്തിയ പാപ്പയുടെ ധീരതയ്ക്ക് നന്ദി: കല്‍ദായ ആര്‍ച്ച് ബിഷപ്പ് ബാഷർ വാർദ്ദ

പ്രവാചക ശബ്ദം 09-03-2021 - Tuesday

ഇര്‍ബില്‍: പ്രതിസന്ധിയുടെയും പകർച്ചവ്യാധിയുടെയും സമയത്ത് പ്രശ്നബാധിതവും, അക്രമം നിറഞ്ഞതും, തർക്കങ്ങൾ ഒരിക്കലും അവസാനിക്കാത്തതുമായ സഹനത്തിന്റെയും സ്ഥാനഭ്രംശങ്ങളുടേയും ഇടയില്‍ ഇറാഖിലെത്തുവാന്‍ ഫ്രാന്‍സിസ് പാപ്പ കാണിച്ച ധീരതയ്ക്ക് നന്ദി അര്‍പ്പിക്കുന്നതായി കല്‍ദായ ആര്‍ച്ച് ബിഷപ്പ് ബാഷർ വാർദ്ദ. ഇത് 'ഭയപ്പെടേണ്ട' എന്ന ക്രിസ്തുവിന്റെ വാക്കുകൾ യാഥാർത്ഥ്യമാക്കുന്നുവെന്നും ക്രിസ്തുവും പാപ്പായും തങ്ങളോടൊപ്പമുണ്ടെന്നും പാപ്പയുടെ ധൈര്യം തങ്ങളിലേക്ക് പകരുന്നത് തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പീഡിപ്പിക്കപ്പെടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെടുന്നവർക്കും വേണ്ടിയുള്ള പാപ്പായുടെ പ്രാർത്ഥനയ്ക്കു നന്ദി പറഞ്ഞ അദ്ദേഹം തങ്ങളുടെ ഇരുളിന്റെ നേരത്തെല്ലാം തങ്ങളെ പാപ്പ ഓർമ്മിച്ചതും തങ്ങൾക്കായി പ്രാർത്ഥിച്ചിരുന്നതും കൃതജ്ഞതയോടെ അനുസ്മരിച്ചു. ഇർബിലേക്കും ഇറാഖിലേക്കും ഫ്രാൻസിസ് പാപ്പ കൊണ്ടുവന്ന സമാധാന സന്ദേശം പ്രത്യേകിച്ച് രാജ്യത്തെ എല്ലാ ജനങ്ങൾക്കും നൽകിയ സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സമ്മാനം തങ്ങളെല്ലാവരേയും ഇന്നു മുതൽ അനുദിനം ഉത്തരവാദിത്വത്തോടെ തങ്ങളുടെ ജീവിതം തുടരാൻ നിർബന്ധിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 632