News - 2025

തിരുകർമ്മങ്ങൾക്കു പൂർണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണം: ചിലി മെത്രാന്മാര്‍

പ്രവാചക ശബ്ദം 16-03-2021 - Tuesday

കോവിഡ് 19 തുടർന്ന് ആരാധനാ തിരുകർമ്മങ്ങൾ പൂർണ്ണമായും നിര്‍ത്തിവയ്ക്കുന്നത് മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്ന് തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ മെത്രാന്‍മാര്‍. സർക്കാർ പുതുതായി പുറത്തിറക്കിയ നിയമങ്ങളില്‍ ആരാധന തിരുകർമ്മങ്ങളിൽ വിശ്വാസികൾക്ക് പങ്കെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചിലി മെത്രാൻ സമിതി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പുതിയ നടപടികളിൽ മൃതസംസ്കാര കർമ്മങ്ങൾ ഒഴികെ മതപരമായ മറ്റു ചടങ്ങുകളിൽ വിശ്വാസികളുടെ സാന്നിധ്യം തടയുക എന്ന മാനദണ്ഡം ഗ്രഹിക്കാൻ കഴിയാത്തതും യുക്തിരഹിതമാണെന്നും മെത്രാന്മാർ വിശേഷിപ്പിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലും ആരോഗ്യസ്ഥിതി വഷളായതിൽ ഖേദിക്കുന്നുവെന്നും പകർച്ചവ്യാധി തടയാനുള്ള കത്തോലിക്കാസഭയുടെ പരിശ്രമങ്ങൾ കണക്കിലെടുത്ത് മതവിശ്വാസത്തിനെതിരായ കടുത്ത നടപടികൾ അവസാനിപ്പിക്കണമെന്നും നിലവിലുള്ള എല്ലാ ചട്ടങ്ങളും സഭ പാലിക്കുന്നുണ്ടെന്നും മെത്രാന്‍മാര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ആഴ്ച കോവിഡ് 19 പുതിയ തരംഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്ഥലങ്ങളിൽ 10 പേരുടെയും, തുറന്ന സ്ഥലങ്ങളിൽ 20 പേരുടെയും മാത്രം സാന്നിധ്യത്തിലാണ് ആരാധന തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടത് എന്ന് ചൂണ്ടിക്കാണിച്ച മെത്രാന്മാർ ആരാധനാ സ്വാതന്ത്ര്യവും മതവിശ്വാസ ആചാരങ്ങളും പൊതുനന്മ കൈവരിക്കുന്നതിനുള്ള, ആധുനിക ജനാധിപത്യത്തിന്റെ അനിവാര്യമായ സാമൂഹിക ഘടകമാണെന്നും വ്യക്തമാക്കി. വിശുദ്ധവാരം സമീപസ്ഥമായിരിക്കുന്നതിനാൽ വിശുദ്ധ വാരത്തിലെ പ്രധാന തിരുക്കർമ്മങ്ങൾ ആചരിക്കുന്നതിന് വേണ്ടി സമീപകാല നടപടികളുടെ പുനർവിചിന്തനം അത്യാവശ്യമാണെന്നും മെത്രാന്‍മാര്‍ പ്രസ്താവിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 634