News - 2025
ഭാരതത്തിലെ ന്യൂനപക്ഷത്തിന്റെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
പ്രവാചക ശബ്ദം 21-03-2021 - Sunday
ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്തെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു യുഎസ് പ്രതിരോധസെക്രട്ടറി. വിഷയത്തില്‍ പ്രധാനമന്ത്രിയുമായി അതേക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചില്ല, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായി സംഭാഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തന നിരോധന നിയമം ഉള്‍പ്പെടെ ഇന്ത്യയുടെ പൊതുനയങ്ങളിലും നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തുവാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഭാവിയില്‍ മതപീഡനങ്ങളുടെ എണ്ണം ഇനിയും കൂടുമെന്നു ‘ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ’ (ഇ.എഫ്.ഐ) നേരത്തെ പ്രസ്താവിച്ചിരിന്നു. അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക