Life In Christ - 2024
കോവിഡ് കാലത്ത് ക്രൈസ്തവര്‍ യേശുക്രിസ്തുവിന്റെ പ്രബോധനം ജീവസുറ്റതാക്കി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
പ്രവാചക ശബ്ദം 27-03-2021 - Saturday
ലണ്ടന്‍: കോവിഡിന്റെ കഴിഞ്ഞുപോയ നാളുകളിൽ ക്രൈസ്തവര്‍ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾക്ക് ജീവസുറ്റതാക്കിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സ്പ്രിംഗ് ഹാർവെസ്റ്റ് ഹോം എന്ന ക്രൈസ്തവ കൂട്ടായ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. സമൂഹത്തിന്, ദൈവവിശ്വാസമുള്ളവർക്കും, ഇല്ലാത്തവർക്കും സഹായം നൽകാൻ മുന്നോട്ടു കടന്നു വന്ന ക്രൈസ്തവ നേതാക്കളുടെ എണ്ണം നിരവധി ആയിരുന്നതിനാൽ ആ എണ്ണം തന്നെ താൻ മറന്നു പോയതായി ബോറിസ് ജോൺസൺ അനുസ്മരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരാധനയ്ക്ക് വേണ്ടി ഒരുമിച്ചു കൂടാൻ സാധിക്കാത്തത് ക്രൈസ്തവ വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ആത്മസംയമനത്തോടെ വിശ്വാസികൾ ആ ബുദ്ധിമുട്ട് ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
നാമൊന്നും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഈസ്റ്ററാണ് കടന്നുവരുന്നതെങ്കിലും വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അവസാനിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുകയാണെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമാർ, ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡേവി തുടങ്ങിയവരും ഓൺലൈൻ കൂട്ടായ്മയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി ഒരു വീഡിയോ സന്ദേശം തയാറാക്കിയിട്ടുണ്ട്. ഈ സന്ദേശങ്ങൾ ഈസ്റ്റർ നാളിൽ സംപ്രേക്ഷണം ചെയ്യും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക