News - 2025
ഫിലിപ്പ് രാജകുമാരൻ: തിരുസഭയെ നയിച്ച നാലു മാര്‍പാപ്പമാരുമായി കൂടിക്കാഴ്ച നടത്തിയ അപൂര്‍വ്വ വ്യക്തിത്വം
പ്രവാചക ശബ്ദം 10-04-2021 - Saturday
ലണ്ടന്‍: ഇന്നലെ അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ കുറിച്ചുള്ള വാര്‍ത്തകളാണ് ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതിനിടെ അദ്ദേഹം കത്തോലിക്ക സഭയെ വിവിധ കാലയളവില്‍ നയിച്ച മാര്‍പാപ്പമാരുമായി നടത്തിയ കൂടിക്കാഴ്ചയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. തന്റെ പത്തു പതിറ്റാണ്ട് നീണ്ട ജീവിതകാലയളവില്‍ വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാം പാപ്പ, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ, എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഫ്രാന്‍സിസ് പാപ്പ എന്നീ നാലു പത്രോസിന്റെ പിന്‍ഗാമികളുമായി കൂടിക്കാഴ്ച നടത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു.
1961 മേയ് അഞ്ചിനു വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാം പാപ്പായെ സന്ദര്‍ശിച്ചതായിരിന്നു ഇതില്‍ ആദ്യത്തെ കൂടിക്കാഴ്ച. 1980, 2000 എന്നീ വർഷങ്ങളിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പയെ വത്തിക്കാനിലെത്തി അദ്ദേഹം സന്ദർശിച്ചിരിന്നു. ഇരു കൂടിക്കാഴ്ചകളും നടന്നത് ഒരേ തീയതിയിൽ, അതായത് ഒക്ടോബർ 17നു ആയിരിന്നുവെന്നത് ശ്രദ്ധേയമാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട് പതിനാറാമൻ പാപ്പയുമായി ഫിലിപ്പ് രാജകുമാരന്‍ സന്ദര്‍ശനം നടത്തിയത് 2010-ല്‍ ആയിരുന്നു. സെപ്തംബര്‍ 16-ന് എഡിൻബർഗ് സന്ദർശനവേളയിൽ ഇരുവരും സംസാരിച്ചു. 2014 ഏപ്രിൽ 3നായിരിന്നു തിരുസഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷന്‍ ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനില്‍ എലിസബത്ത് രാജ്ഞിയുടെ ഒപ്പം നേരിട്ടെത്തിയായിരിന്നു കൂടിക്കാഴ്ച.
ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. വിവാഹജീവിതത്തോടും കുടുംബത്തോടും ഫിലിപ്പ് രാജകുമാരനുണ്ടായിരുന്ന ആദരവും അദ്ദേഹത്തിൻറെ പൊതുസേവന തല്പരതയും പുതിയ തലമുറയുടെ വിദ്യഭ്യാസം വളർച്ച എന്നീ മേഖലകളിലെ പ്രതിബദ്ധതയും പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വഴി എലിസബത്ത് രാജ്ഞിയ്ക്കു അയച്ച അനുശോചന സന്ദേശത്തില്‍ ഫ്രാൻസിസ് പാപ്പ രാജകുമാരന്റെ വിയോഗത്തില്‍ ഹൃദയംഗമമായ ദുഃഖം അറിയിച്ചിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക