Arts - 2025
നോട്രഡാം കത്തീഡ്രലിലെ അഗ്നിബാധയ്ക്ക് രണ്ടു വര്‍ഷം: പുനര്‍നിര്‍മാണം 2024-ല്‍ പൂര്‍ത്തിയാക്കുമെന്ന് ആവര്‍ത്തിച്ച് ഫ്രഞ്ച് പ്രസിഡന്റ്
പ്രവാചക ശബ്ദം 16-04-2021 - Friday
പാരീസ്: 850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ അഗ്‌നിബാധയുണ്ടായിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായി. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. തീ പിടിത്തത്തിനും കോവിഡ് മഹാമാരിക്കും മുന്‍പ് പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തിയിരുന്ന ദേവാലയമായിരിന്നു കത്തീഡ്രല്‍.
ഇന്നലെ ദേവാലയ അഗ്നിബാധയുണ്ടായ വാര്‍ഷിക ദിനത്തില്‍ ദേവാലയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സന്ദര്‍ശനം നടത്തിയിരിന്നു. പുനര്‍നിര്‍മ്മാണം നിശ്ചയിച്ചിരിക്കുന്നതുപോലെ 2024 ല്‍ തന്നെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ധനസമാഹാരണത്തിനും നേതൃത്വം നല്‍കുന്നവര്‍ക്ക് പ്രസിഡന്‍റ് നന്ദി അറിയിച്ചു. പുനര്‍നിര്‍മ്മാണത്തിന് ഏകദേശം 7 ബില്യൺ ഡോളർ ചെലവ് വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 830 മില്യൺ ഡോളർ സംഭാവനയായി സ്വരൂപിച്ചതായി സാംസ്കാരിക മന്ത്രി റോസ്‌ലിൻ ബാച്ചലോട്ട് നിയമസഭാംഗങ്ങളോട് പറഞ്ഞു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക