News - 2025

9 പാപ്പമാര്‍, 18 യു‌എസ് പ്രസിഡന്‍റുമാര്‍, മഹായുദ്ധങ്ങള്‍: അപൂര്‍വ്വതയ്ക്കു സാക്ഷ്യം വഹിച്ച സിസ്റ്റർ ഡൊമിനിസീയ്ക്കു വയസ്സ് 108

പ്രവാചക ശബ്ദം 30-04-2021 - Friday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെ കത്തോലിക്കാ സന്യാസിനിയായി അറിയപ്പെടുന്ന സിസ്റ്റർ ഫ്രാൻസിസ് ഡൊമിനിസീ പിസ്കാടെളള ഏപ്രിൽ ഇരുപതാം തീയതി തന്റെ നൂറ്റിഎട്ടാം പിറന്നാൾ ആഘോഷിച്ചു. തന്റെ ജീവിതകാലയളവില്‍ ലോകമഹായുദ്ധങ്ങളും, ശീതയുദ്ധവും, ഒന്‍പതു മാർപാപ്പമാരെയും, 18 അമേരിക്കൻ പ്രസിഡന്‍റുമാരെയും കണ്ട സിസ്റ്റർ ഫ്രാൻസിസ് ഡൊമിനിസീ, ഡൊമിനിക്കൻ സന്യാസിനി സഭാംഗമാണ്. രണ്ടാമത്തെ വയസ്സിൽ വലിയൊരു പരിക്കേറ്റ സിസ്റ്റർ ഫ്രാൻസിസിന്റെ ഇടത് കൈത്തണ്ട മുറിച്ചു കളയേണ്ടതായി വന്നു. ഇക്കാരണത്താൽ നിരവധി സന്യാസിനി സഭകൾ സന്യാസിനി ആകാനുള്ള അവരുടെ ആഗ്രഹം നിരസിച്ചു. പിന്നീടാണ് പ്രതിസന്ധികളെ അതിജീവിച്ച് സിസ്റ്റർ ഫ്രാൻസിസ് ഡൊമിനിക്കൻ സഭയിൽ ചേരുന്നത്.

സ്വതന്ത്രമായി ജീവിക്കാൻ അമ്മ പഠിപ്പിച്ചുവെന്നും, പരസഹായമില്ലാതെ എല്ലാം ചെയ്യാൻ സാധിക്കുമെന്ന് കോൺവെന്റിലെ സുപ്പീരിയർമാർക്ക് തെളിയിച്ചു കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നുവെന്നും സിസ്റ്റർ ഫ്രാൻസിസ് കാത്തലിക് ന്യൂസ് സർവീസിനോട് പറഞ്ഞു. സെന്റ് ജോൺസ് സർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദം നേടിയതിനുശേഷം ഏറെനാൾ അവർ അധ്യാപികയായി സേവനമനുഷ്ഠിച്ചിരിന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സിസ്റ്റർ ഫ്രാൻസിസ് ഒരു പ്രചോദനമായിരുന്നു. കൊറോണ വൈറസ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് പിറന്നാളുകളും വലിയ ആഘോഷങ്ങൾ ഇല്ലാതെയാണ് കടന്നുപോയത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ സിസ്റ്റര്‍ക്ക് ഇപ്പോഴുമില്ല എന്നതും ശ്രദ്ധേയമാണ്. കെന്റകിയിൽ ജീവിക്കുന്ന 110 വയസ്സുള്ള ഡൊമിനിക്കൻ സന്യാസിനിയായ സിസ്റ്റർ വിൻസെൻറ് ഡി പോൾ ഹട്ടൺ ആണ് അമേരിക്കയിലെ ഏറ്റവും പ്രായമുള്ള സന്യാസിനി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 648