News - 2025
പന്തക്കുസ്താ തിരുനാളിന് ഒരുക്കമായിട്ടുള്ള പരിശുദ്ധാത്മാവിനോടുള്ള നൊവേന നാളെ ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ 'പ്രവാചകശബ്ദത്തില്‍'
പ്രവാചക ശബ്ദം 09-05-2024 - Thursday
മെയ് 19നു ആഗോള തിരുസഭ കൊണ്ടാടുന്ന പന്തക്കുസ്താ തിരുനാളിന് ഒരുക്കമായിട്ടുള്ള പരിശുദ്ധാത്മാവിന്‍റെ നൊവേന നാളെ ആരംഭിക്കുന്നു. ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഏഴ് ആഴ്ചകളുടെ അവസാനം പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മാവിനെ വര്‍ഷിച്ചതോടെ അവിടുത്തെ പെസഹ പൂര്‍ത്തിയായി. ഇന്നും നമ്മുടെ കര്‍ത്താവായ യേശു തന്റെ പൂര്‍ണ്ണതയില്‍ നിന്ന് പരിശുദ്ധാത്മാവിനെ ഒരു ദൈവീകവ്യക്തി എന്ന നിലയില്‍ വെളിപ്പെടുത്തുകയും നമ്മിലേക്ക് പകര്‍ന്ന് നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ കൊണ്ട് ശക്തി പ്രാപിക്കുവാനായി ഇന്ന് ആരംഭിക്കുന്ന നൊവേന ചൊല്ലി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
നമ്മെയും നമ്മുടെ തലമുറകളെയും എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും നമ്മുടെ ബലഹീനതകളില്‍ നമ്മേ സഹായിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ എല്ലാ മനുഷ്യരും നിറയപ്പെടുവാൻ വേണ്ടി ഈ നൊവേന പ്രാര്‍ത്ഥനകള്‍ ഷെയര്‍ ചെയ്തു കൊണ്ട് നമ്മുക്ക് മറ്റുള്ളവരിലേക്ക് എത്തിക്കാം. ഇംഗ്ലീഷിലുള്ള പ്രാര്‍ത്ഥനകളും പ്രവാചകശബ്ദത്തില്‍ ലഭ്യമാണ്.
☛ ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ 'പ്രവാചകശബ്ദ'ത്തിന്റെ കലണ്ടര്‍ പേജില്‍ ലഭ്യമാണ്. പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ അതാത് ദിവസത്തെ പ്രാര്‍ത്ഥന ലഭിക്കാന്‍ ഏതാണോ തീയതി അതില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.
☛ (മെയ് മാസത്തിലെ വണക്കമാസ പ്രാര്‍ത്ഥനകളും ഇതേ കലണ്ടറില്‍ ലഭ്യമാണ്)