Life In Christ - 2024

തിരുസഭ ഒരു മനുഷ്യ പ്രസ്ഥാനമല്ല, അത് പരിശുദ്ധാത്മാവിന്റെ ദേവാലയമാണെന്ന് മറക്കരുത്: ഫ്രാൻസിസ് പാപ്പ

പ്രവാചക ശബ്ദം 26-05-2021 - Wednesday

വത്തിക്കാന്‍ സിറ്റി: സഭ ഒരു മനുഷ്യ പ്രസ്ഥാനമല്ല, അത് പരിശുദ്ധാത്മാവിന്റെ ദേവാലയമാണെന്ന് മറക്കരുതെന്ന് ഫ്രാൻസിസ് പാപ്പ. പെന്തക്കുസ്താ തിരുനാളിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലി മദ്ധ്യേ നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. യേശു ശിഷ്യർക്ക് വാഗ്ദാനം ചെയ്ത അവസാന സമ്മാനമായ പരിശുദ്ധാത്മാവ് സമ്മാനങ്ങളിൽ ഏറ്റം വലിയ സമ്മാനമായി വിശേഷിപ്പിച്ച പാപ്പ, പരിശുദ്ധാത്മാവ് ദൈവത്തിന്റെ സ്നേഹം തന്നെയാണെന്നും പറഞ്ഞു. ദുരിതങ്ങളുടെ നേരത്ത് നമ്മൾ ആശ്വാസം തേടാറുണ്ടെന്നും അത് പലപ്പോഴും വേദനസംഹാരികളെപ്പോലുള്ള താൽകാലികമായ ഭൗമീക പ്രതിവിധികളിലാണെന്നും നമ്മുടെ ഹൃദയത്തിനും സമാധാനം തരാൻ കഴിയുന്നത് പരിശുദ്ധാത്മാവാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

നമ്മിലെ ഇരുളും വേദനയും ഏകാന്തതയും അഭിമുഖീകരിക്കാൻ ഹൃദയം പരിശുദ്ധാത്മാവിന് തുറന്നുകൊടുക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. കാര്യങ്ങൾ നന്നാകുമ്പോൾ പ്രശംസിക്കുകയും മോശമാകുമ്പോൾ അപലപിക്കുകയും ചെയ്യുന്ന ദുഷ്ടാത്മാവിനെപ്പോലല്ല പരിശുദ്ധാത്മാവെന്ന് അപ്പോസ്തലന്മാരുടെ അനുഭവത്തിൽ നിന്ന് നാം അറിഞ്ഞ് പ്രത്യാശഭരിതരാവണം. ശിഷ്യന്മാർക്കുണ്ടായ ഭീതികൾക്കും ബലഹീനതകൾക്കും വീഴ്ചകൾക്കും പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ മാറ്റം വരികയായിരുന്നു. അവരുടെ ബലഹീനതകളും പ്രശ്നങ്ങളും അപ്രത്യക്ഷമാവുകയല്ല, മറിച്ച് അവയെ ഭയമില്ലാതെ അഭിമുഖീകരിക്കാൻ അവർക്ക് കഴിഞ്ഞു. ദൈവത്തിന്റെ സമാശ്വാസവും പിൻതുണയും അനുഭവിച്ച അവർ അത് പങ്കുവയ്ക്കാനും അവരനുഭവിച്ച സ്നേഹത്തെ സാക്ഷ്യപ്പെടുത്താനുമാണ് ആഗ്രഹിച്ചത്.

ഇന്ന് നമ്മളോരോരുത്തരും നമ്മുടെ ലോകത്തിൽ വിളിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിൽ സാക്ഷികളാകാനും ആശ്വാസം പകരാനുമാണ്. അത് വാക്കുകളേക്കാൾ പ്രാർത്ഥനയും സാന്നിധ്യവും കൊണ്ടാവണം. പ്രലോഭനത്തിന് വഴങ്ങാൻ ദുഷ്ടാത്മാവ് നമ്മെ പ്രലോഭിപ്പിക്കുമ്പോൾ പരിശുദ്ധാത്മാവ് നിർദ്ദേശങ്ങളാണ് തരിക അടിച്ചേൽക്കുകയല്ല എന്നു പറഞ്ഞ പാപ്പാ ഇവിടെ നമുക്ക് മൂന്നു പ്രതിവിധികൾ കാണാമെന്നു ചൂണ്ടിക്കാണിച്ചു. ഒന്നാമതായി കഴിഞ്ഞകാല തെറ്റുകളിൽ കെട്ടപ്പെടാതെയും ഭാവിയെ കുറിച്ചുള്ള ഭയത്താൽ മരവിക്കാതെയും വർത്തമാനകാലത്തിൽ ജീവിക്കാൻ പരിശുദ്ധാത്മാവ് നമ്മെ ആഹ്വാനം ചെയ്യുന്നു. സഭയ്ക്കും മനുഷ്യകുലത്തിനും ഐക്യത്തിന്റെ പ്രവാചകരാകാൻ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 61