Faith And Reason - 2025
വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിന്‍റേത് സജീവ സാന്നിധ്യം: ഉറച്ച വിശ്വാസവുമായി ഫിലിപ്പീന്‍സിലെ 97% കത്തോലിക്കരും
പ്രവാചക ശബ്ദം 03-06-2021 - Thursday
മനില: വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ ഫിലിപ്പീന്‍സിലെ ഭൂരിഭാഗം കത്തോലിക്കരും വിശ്വസിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി സര്‍വ്വേ ഫലം പുറത്ത്. 'വെരിത്താസ് ട്രൂത്ത് സര്‍വ്വേ' (വി.ടി.എസ്) നടത്തിയ പഠനത്തിലാണ് വിശുദ്ധ കുര്‍ബാനയില്‍ ഓസ്തിയും, വീഞ്ഞും ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളായി മാറുന്നുവെന്ന സഭാ പ്രബോധനത്തില്‍ ഫിലിപ്പീനോ കത്തോലിക്കരിലെ 97 ശതമാനവും വിശ്വസിക്കുന്നുണ്ടെന്ന് വ്യക്തമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1200 പേര്‍ക്കിടയില്‍ ഏപ്രില്‍ 25 മുതല്‍ മെയ് 25 കാലയളവില്‍ നടത്തിയ സര്‍വ്വേ ഫലം ഇന്നത്തെ, യേശുവിന്റെ തിരുശരീര-രക്തങ്ങളുടെ തിരുനാളിനു (കോര്‍പ്പസ് ക്രിസ്റ്റി) അനുബന്ധിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്.
വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യം വെറും പ്രതീകമല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും തങ്ങള്‍ വിശ്വസിക്കുന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത 97%വും വെളിപ്പെടുത്തിയതായി സര്‍വ്വേ ഫലത്തില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വെറും രണ്ടു ശതമാനം മാത്രമാണ് ഓസ്തി, വീഞ്ഞ് എന്നിവ വെറും പ്രതീകങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍. ബാക്കിയുള്ള ഒരു ശതമാനമാകട്ടെ സര്‍വ്വേയിലെ ചോദ്യം സംബന്ധിച്ച വിഷയത്തില്‍ യാതൊരു തീരുമാനവും എടുക്കാത്തവരാണ്. 'വിശുദ്ധ കുര്‍ബാന യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശരീരരക്തങ്ങളാണോ' എന്നതായിരുന്നു സര്‍വ്വേയില്‍ ഉന്നയിച്ച ചോദ്യം. ഫിലിപ്പീനോ സഭയുടെ സുവിശേഷവത്കരണ ദൗത്യത്തെ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഫിലിപ്പീന്‍സിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ അഞ്ഞൂറാമത് വാര്‍ഷികത്തോടനുബന്ധിച്ച് വി.ടി.എസ് നടത്തിവന്നിരുന്ന സര്‍വ്വേപരമ്പരയുടെ ഭാഗമായിരുന്നു ഈ സര്‍വ്വേയും. കണക്കുകളില്‍ +/-3% ത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് സര്‍വ്വേ ഫലത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഫിലിപ്പീനോ കത്തോലിക്കരുടെ അഗാധമായ ആത്മീയതയെ വെളിപ്പെടുത്തുന്നതാണ് ഈ സര്‍വ്വേഫലമെന്നു സര്‍വ്വേക്ക് നേതൃത്വം നല്‍കിയ ‘വി.ടി.എസ്’ന്റെ തലവനായ ക്ലിഫോര്‍ഡ് സോരിറ്റ പറഞ്ഞു. വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തിലുള്ള ഫിലിപ്പീനോ കത്തോലിക്കരുടെ വിശ്വാസം എടുത്തുപറയേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിക്കുന്ന അമേരിക്കന്‍ കത്തോലിക്കരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിന്നു. ഇതിനിടെ പുറത്തുവന്ന ഫലത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് ഫിലിപ്പീന്‍സ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക