News - 2025

ക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കുന്നതിനേക്കാള്‍ നിലനില്‍പ്പിനെക്കുറിച്ചാണ് നമ്മുടെ ചിന്ത: ആശങ്ക പങ്കുവെച്ച് മെട്രോപ്പൊളിറ്റന്‍ ഇമ്മാനുവല്‍

പ്രവാചകശബ്ദം 02-07-2021 - Friday

വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കുന്നതിനേക്കാള്‍ കൂടുതലായി ക്രിസ്ത്യാനികളുടെ നിലനില്‍പ്പിനെക്കുറിച്ചാണ് നമ്മുടെ ചിന്തയെന്നത് ഭയം ഉളവാക്കുന്നതായി കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്റെ നേതൃനിരയിലുള്ള ചാല്‍സിഡോണ്‍ മെട്രോപ്പോളിറ്റന്‍ ഇമ്മാനുവല്‍. വത്തിക്കാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്ത് സുവിശേഷ പ്രഘോഷണത്തിനായി സഭ ബുദ്ധിമുട്ടുമ്പോള്‍, ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്തിന്റെ വെല്ലുവിളികള്‍ക്ക് എന്ത് മറുപടിയാണ് നല്‍കേണ്ടത് എന്ന ചോദ്യത്തിനുത്തരമായാണ് മെട്രോപ്പൊളിറ്റന്‍റെ പ്രതികരണം.

ആഗോളവല്‍ക്കരണമല്ല മറിച്ച്, ലോകവുമായുള്ള നമ്മുടെ ബന്ധമാണ് പ്രശ്നമെന്നും, ഇതിന് ക്രിസ്തുവല്ലാതെ മറ്റൊരു മറുപടിയില്ലെന്നും, നമ്മുടെ ദൗത്യത്തിന്റെ ആദിയും അന്ത്യവും ക്രിസ്തുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ കാലഘട്ടത്തിന് ആദിമ ക്രൈസ്തവ കാലഘട്ടത്തില്‍ നിന്നും ഒട്ടുംതന്നെ വ്യത്യാസമില്ല. സമകാലിക മതനിരപേക്ഷതയെ ചെറുക്കുവാനുള്ള പ്രതിരോധശേഷി സഭയ്ക്കില്ലെന്നും പറഞ്ഞ മെട്രോപ്പൊളിറ്റന്‍ “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതയേയും ശിക്ഷ്യപ്പെടുത്തുവിന്‍. പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28:18-20) എന്ന് യേശു പറഞ്ഞിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടി.

മതതീവ്രവാദം ഒരു മതത്തില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും അദ്ദേഹം വിലയിരുത്തല്‍ നടത്തി. പരസ്പര വിദ്വേഷത്തിനുള്ള കാരണം മതമായിത്തീരുമോ എന്ന ആശങ്ക തനിക്കുണ്ടെന്നും വിദ്വേഷമല്ല മറിച്ച് വിശ്വാസമെന്ന തൈലമാണ് മറ്റുള്ളവരുടെ സൗഖ്യത്തിനായി ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023-ല്‍ നടക്കുവാനിരിക്കുന്ന മെത്രാന്മാരുടെ സൂനഹദോസ് തീരുമാനങ്ങള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നാണ്‌ കത്തോലിക്കാ സഭയുടെ എക്യുമെനിക്കല്‍ സുനഹദോസുകളെക്കുറിച്ച് അദ്ദേഹത്തിന് പറയുവാനുണ്ടായിരുന്നത്. ക്രിസ്തീയ ലോകം മുഴുവനും ഒരേ ഞായറാഴ്ച തന്നെ ഈസ്റ്റര്‍ ആഘോഷിക്കുകയാണെങ്കില്‍ അത് അനുരഞ്ജനത്തിന്റെ ശക്തമായ സന്ദേശമായിരിക്കുമെന്നും മെട്രോപ്പൊളിറ്റന്‍ പറഞ്ഞു. നിലവില്‍ കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭയും പിന്തുടരുന്ന കലണ്ടര്‍ വ്യത്യസ്ഥങ്ങള്‍ ആയതിനാല്‍ ഈസ്റ്റര്‍ ആചരണവും വ്യത്യസ്ഥമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »