India - 2025

ലൂസി കളപ്പുരയ്ക്കലിന് കോണ്‍വന്റില്‍ പോലീസ് സംരക്ഷണം നല്‍കാനാവില്ല: വീണ്ടും ഹൈക്കോടതി

പ്രവാചകശബ്ദം 23-07-2021 - Friday

കൊച്ചി: ലൂസി കളപ്പുരയ്ക്കല്‍ വയനാട് കാരക്കമല എഫ് സി സി കോണ്‍വന്റില്‍ തുടരുന്ന പക്ഷം പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്നു ഹൈക്കോടതി. പോലീസ് സംരക്ഷണം അനുവദിക്കമെന്നാവശ്യപ്പെട്ട് ലൂസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കോണ്‍വന്റില്‍ തന്നെ ഹര്‍ജിക്കാരി തുടരുന്നത് തര്‍ക്കം രൂക്ഷമാക്കാന്‍ മാത്രമേ കാരണമാകൂവെന്നു കോടതി പറഞ്ഞു. ലൂസി കളപ്പുരയ്ക്കലിന് കോണ്‍വന്റില്‍ താമസം തുടരാനാവുമോയെന്നതു സംബന്ധിച്ചു മാനന്തവാടി മുന്‍സിഫ് കോടതി തീരുമാനം എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ദാരിദ്രം, അനുസരണം എന്നീ സന്യാസ വ്രതങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നു ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കിക്കൊണ്ട് മഠം അധികൃതര്‍ ഉത്തരവിറക്കിയത്. ഇത് വത്തിക്കാന്‍ ശരിവെച്ചെങ്കിലും മഠം വിട്ടൊഴിയില്ലെന്ന നിലപാടിലാണ് ലൂസി.

More Archives >>

Page 1 of 403