Life In Christ - 2025

“ഞങ്ങൾ മറക്കില്ല”: ഫാ. ജാക്വസ് ഹാമലിനെ അനുസ്മരിച്ചും ഇസ്ലാമിക തീവ്രവാദത്തെ അപലപിച്ചും ഫ്രഞ്ച് പ്രസിഡന്‍റും പ്രധാനമന്ത്രിയും

പ്രവാചകശബ്ദം 02-08-2021 - Monday

പാരീസ്: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാ. ജാക്വസ് ഹാമലിനെ അനുസ്മരിച്ച് ഫ്രഞ്ച് പ്രസിഡന്‍റും പ്രധാനമന്ത്രിയും. 'ലാളിത്യവും, ഇടവക ജനങ്ങളില്‍ ശ്രദ്ധാലുവുമായ ഒരു നല്ല മനുഷ്യന്റെ സ്മരണയില്‍' എന്ന വാക്കുകളോടെയാണ് ഫാ. ഹാമലിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുസ്മരിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ മറന്നിട്ടില്ലായെന്നും ഇസ്ലാമിക ഭീകരതയെ അഭിമുഖീകരിക്കുക തന്നെ ചെയ്യുമെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ ട്വീറ്റില്‍ പറയുന്നു.

ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സും ഫാ. ഹാമലിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ചുക്കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. അഞ്ചു വർഷം മുമ്പ് ഇസ്ലാമിക ഭീകരതയുടെ പ്രഹരത്തിൽ മരണമടഞ്ഞ ഫാ. ഹാമലിനെ രാജ്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ മാനവികതയും സാഹോദര്യ സന്ദേശവും ദീർഘകാലം നമ്മെ നയിക്കട്ടെയെന്നുമാണ് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സിന്റെ ട്വീറ്റ്. കഴിഞ്ഞ ആഴ്ച സെയിനെ-മാരിടൈം പട്ടണത്തില്‍ ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും വിശ്വാസികളുടേയും സാന്നിധ്യത്തില്‍ ഫാ. ജാക്വസ് ഹാമല്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഫ്രഞ്ച് സർക്കാർ തങ്ങളുടെ രക്തസാക്ഷികളെ അനുസ്മരിക്കുന്നുവെന്നും ജാക്വസ് ഹാമൽ അവരിൽ ഒരാളാണെന്നതിൽ യാതൊരു സംശയയവുമിലായെന്നും അനുസ്മരണ ചടങ്ങില്‍ ജെറാള്‍ഡ് ഡാര്‍മാനിന്‍ പ്രസ്താവിച്ചു.

പാശ്ചാത്യ ലോകത്തെയും ഫ്രാന്‍സിനേയും ഉൾക്കൊള്ളുന്ന എല്ലാ പ്രതീകങ്ങളേയും ഇസ്ലാമിക ഭീകരതയിലെ പൈശാചികത സ്പർശിച്ചു കഴിഞ്ഞുവെന്നും എതിരിടാന്‍ ബുദ്ധിമുട്ടുള്ള പൈശാചികതയോടാണ് നമ്മള്‍ യുദ്ധം ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. 2016 ജൂലൈ 26നാണ് ഇസ്ലാമിക തീവ്രവാദികള്‍ എണ്‍പത്തിയഞ്ചുകാരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരിന്നു. പ്രതികള്‍ക്ക് സിറിയ ആസ്ഥാനമായുള്ള മുതിർന്ന ഐസിസ് പ്രവർത്തകനും തമ്മിലുള്ള ബന്ധം അടുത്ത കാലത്ത് പുറത്തുവന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 63