Life In Christ - 2024

"എന്റെ രാജ്യത്തെ മാത്രമല്ല ദൈവരാജ്യത്തെയും പ്രതിനിധാനം ചെയ്യുവാന്‍ കഴിയുന്നത് എത്രയോ ബഹുമതി": ലോകറെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ശേഷം അമേരിക്കന്‍ താരം

പ്രവാചകശബ്ദം 06-08-2021 - Friday

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഓഗസ്റ്റ് 4ന് നടന്ന വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതിനു പിന്നാലെ ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ച് അമേരിക്കന്‍ താരം സിഡ്നി മക്ലാഗ്ലിൻ. ചരിത്ര വിജയത്തിന് ശേഷം അമേരിക്കന്‍ പതാക പുതച്ച് നില്‍ക്കുന്ന തന്റെ ഫോട്ടോയോടൊപ്പം ലോകമെമ്പാടുമുള്ള തന്റെ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റ്‌ ചെയ്ത ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ 'സമര്‍പ്പണവും, ദൈവത്തോടുള്ള അനുസരണയും' എന്നാണ് താരം കുറിച്ചിരിക്കുന്നത്. “എന്റെ രാജ്യത്തെ മാത്രമല്ല ദൈവരാജ്യത്തേയും പ്രതിനിധാനം ചെയ്യുവാന്‍ കഴിയുന്നത് എന്തൊരു ബഹുമതിയാണെന്ന്” കുറിച്ചുകൊണ്ടാണ് മക്ലാഗ്ലിന്റെ പോസ്റ്റ്‌ ആരംഭിക്കുന്നത്.

ജീവിതത്തില്‍ ഉള്ളതിനേക്കാളോ, ഇല്ലാത്തതിനേക്കാളോ വളരെ വലുതാണ് എനിക്ക് ക്രിസ്തുവില്‍ ഉള്ളത്. സമര്‍പ്പണത്തിന്റേയും, ദൈവത്തോടുള്ള അനുസരണയുടേയും ഒരു വ്യക്തമായ ചിത്രീകരണമാകട്ടെ എന്റെ യാത്ര എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അര്‍ത്ഥമില്ലെന്ന് തോന്നുമ്പോഴും, സാധ്യമല്ലെന്ന് തോന്നുമ്പോഴും, മാര്‍ഗ്ഗമില്ലാത്തിടത്തു നിന്നും അവന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു തരും. അതെന്റെ സന്തോഷത്തിന് വേണ്ടിയല്ല, അവന്റെ മഹത്വത്തിന് വേണ്ടി. ദൈവം പരാജയപ്പെടുന്നത് ഇതുവരെ താന്‍ കണ്ടിട്ടില്ല. എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ തന്നെ ആയിരിക്കും.

എല്ലാ മത്സരങ്ങളിലും ഞാന്‍ വിജയിച്ചെന്നിരിക്കില്ല, എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചെന്നിരിക്കില്ല, അതിനര്‍ത്ഥം ദൈവം പരാജയപ്പെട്ടുവെന്നല്ല. അവന്റെ ഇഷ്ടം സമ്പൂര്‍ണ്ണമാണ്. അവന്‍ എനിക്ക് തന്ന കഴിവുകള്‍ ഉപയോഗിച്ച് എല്ലാ ശ്രദ്ധകളും അവനിലേക്ക് തിരിക്കുന്ന ഇതുപോലൊരു നിമിഷത്തിനായി അവന്‍ എന്നെ ഒരുക്കുകയായിരുന്നു- മക്ലാഫ്ലിന്റെ പോസ്റ്റില്‍ പറയുന്നു. “2 x ഒളിമ്പിക് ചാമ്പ്യന്‍, ലോക റെക്കോര്‍ഡ് ജേതാവ്.. നന്ദി ദൈവമേ.” എന്ന് പറഞ്ഞുകൊണ്ടാണ് മക്ലാഗ്ലിന്റെ പോസ്റ്റ് അവസാനിക്കുന്നത്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ മക്ലാഗ്ലിന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിന്റെ ‘ബയോ’ ആയി ചേര്‍ത്തിരിക്കുന്നത് “യേശു എന്നെ രക്ഷിച്ചു” എന്ന വാക്യമാണ്. നിലവിലെ ലോക ചാമ്പ്യ ഡാലിലഹ് മുഹമ്മദിനെ പിന്തള്ളിയാണ് 51.46 സെക്കന്‍ഡുകള്‍ കൊണ്ട് താരം 400 മീറ്റര്‍ ഹര്‍ഡില്‍സ് മറികടന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 64