News - 2025
ആണവായുധ നിരോധന കരാർ എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരണം: പാക്സ് ക്രിസ്തി
പ്രവാചകശബ്ദം 07-08-2021 - Saturday
ലണ്ടന്‍: ഐക്യരാഷ്ട്രസഭയുടെ ആണവായുധ നിരോധന ഉടമ്പടി ഉടൻ പ്രാബല്യത്തിലാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര കത്തോലിക്ക സമാധാന സംഘടനയായ പാക്സ് ക്രിസ്തി. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോബാക്രമണം ഉണ്ടായതിൻറെ 76-ാം വാർഷികത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഇക്കാര്യം ഊന്നിപ്പറഞ്ഞിരിക്കുന്നത്. ജപ്പാനിലെ രണ്ടു നഗരങ്ങളെ ചുട്ടെരിക്കുകയും ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കുകയും അനേകരെ ഇപ്പോഴും അണുപ്രസരണത്തിൻറെ ദുരന്തഫലങ്ങൾ പേറുന്നവരാക്കുകയും ചെയ്ത ആദ്യ അണുബോംബാക്രമണങ്ങൾ നരകുലം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത അപായമണി ആണെന്ന് പാക്സ് ക്രിസ്തി പ്രസ്താവിച്ചു.
ആണവ ആക്രമണത്തിന്റെ 76-ാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച യുകെയിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിനു മുന്പില്‍ സമാധാന ആഹ്വാനവുമായി പാക്സ് ക്രിസ്തി യുകെ വിഭാഗം രണ്ട് മണിക്കൂർ പ്രാർത്ഥന നടത്തിയിരിന്നു. ആണവായുധ നിരോധന ഉടമ്പടിയിൽ ഒപ്പിടാൻ യുകെ സര്‍ക്കാരിനോട് സംഘടന ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമായി, ബ്രിട്ടീഷ് ആണവ ആയുധശേഖരം വിപുലീകരിക്കാൻ യുകെ സർക്കാർ പദ്ധതിയിടുന്ന പശ്ചാത്തലത്തിലാണ് സംഘടനയുടെ അഭ്യര്‍ത്ഥന. 1945-ല്‍ ഫ്രാന്‍സില്‍ സ്ഥാപിക്കപ്പെട്ട പാക്സ് ക്രിസ്റ്റി ഇന്റർനാഷണൽ അന്താരാഷ്ട്ര കത്തോലിക്ക സമാധാന പ്രസ്ഥാനമാണ്. അക്രമം, തീവ്രവാദം, അസമത്വങ്ങൾ, ആഗോള അരക്ഷിതാവസ്ഥ എന്നിവയാൽ നടുങ്ങിപ്പോയ ലോകത്തെ മാറ്റുക എന്നതാണ് സംഘടനയുടെ ദൌത്യമായി വിശേഷിക്കപ്പെടുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക