News - 2025

ഭാരത കത്തോലിക്ക സഭ ഓഗസ്റ്റ് 10 ദേശീയ വിലാപദിനമായി പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 07-08-2021 - Saturday

ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രത്തിനു വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും ഭ്രൂണഹത്യ എന്ന മാരക പാതകത്തിനെതിരെ സ്വരമുയര്‍ത്താനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് ദി പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50 വര്‍ഷമാകുന്ന ഓഗസ്റ്റ് 10ന് ഭാരത കത്തോലിക്കാസഭ ദേശീയ വിലാപദിനമായി പ്രഖ്യാപിച്ചു. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതിനോടനുബന്ധിച്ച് പ്രത്യേകം അറിയിപ്പുകള്‍ ഇന്ത്യയിലെ എല്ലാ രൂപതകള്‍ക്കും വിശ്വാസീസമൂഹത്തിനും നല്‍കിയിട്ടുണ്ട്.

രാജ്യത്തുടനീളം ഗര്‍ഭഛിദ്രത്തിനെതിരെയും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള ബോധവത്കരണ പരിപാടികളിലും പ്രാര്‍ത്ഥന ശുശ്രൂഷകളിലും ഇന്ത്യയിലെ കത്തോലിക്ക അല്മായ പ്രസ്ഥാനങ്ങള്‍ സജീവമായി പങ്കുചേരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്സിരല്‍ സെക്രട്ടറി ഷെവ. വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ 14 റീജിണുകളിലായുള്ള ലെയ്റ്റി റീജണല്‍ കൗണ്‍സിലുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ മാനിച്ചുള്ള പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

50 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രത്തിലൂടെ ക്രൂരമായി കൊല്ലപ്പെട്ടത്. ലാൻസെറ്റ് ഹെൽത്ത് ഗ്ലോബൽ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം രാജ്യത്തു പ്രതിവർഷം കുറഞ്ഞത് 15.6 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സർക്കാർ സ്ഥിരമായി 700,000 റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പല കണക്കുകള്‍ ഒഴിവാക്കപ്പെടുന്നുണ്ടെന്നും പഠനത്തില്‍ നിരീക്ഷണമുണ്ടായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 680