News - 2025
25 പ്രതികള്‍ക്കെതിരെ 23,750 കുറ്റം: ഒടുവില്‍ ഈസ്റ്റര്‍ ദിന സ്ഫോടന പരമ്പരക്കേസില്‍ കുറ്റപത്രം
പ്രവാചകശബ്ദം 12-08-2021 - Thursday
കൊളംബോ: 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടന പരമ്പരക്കേസില്‍ ശ്രീലങ്കന്‍ പോലീസ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചതായി പ്രസിഡന്റ് ഗോട്ടാഭയ രജപക്‌സെയുടെ ഓഫീസ്. 25 പ്രതികള്‍ക്കെതിരെ 23,750 കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അതിവേഗം വിചാരണ പൂര്‍ത്തിയാക്കാനായി ഹൈക്കോടതി ജഡ്ജിമാരുടെ മൂന്നംഗ ബെഞ്ച് രൂപീകരിക്കാനും അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റീസിനോടാവശ്യപ്പെട്ടു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ മെല്ലപ്പോക്ക് നയം തുടരുന്നതിനെതിരെ ശ്രീലങ്കയിലെ കത്തോലിക്ക സഭ വ്യാപക പ്രതിഷേധത്തിലായിരിന്നു.
സ്‌ഫോടന പരമ്പരക്കേസില്‍ പാര്‍ലമെന്റ് അംഗവും മുസ്ലിം നേതാവുമായ റിഷാദ് ബതിയുദ്ദീനും സഹോദരന്‍ റിയാജ് ബതിയുദ്ദീനും അടക്കമുള്ള പ്രമുഖരും അറസ്റ്റിലായിരിന്നു. മുൻ വ്യവസായ വാണിജ്യ മന്ത്രിയും പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ഭാഗമായ ന്യൂനപക്ഷ മുസ്ലീം പാർട്ടിയുടെ നേതാവുമായ റിഷാദ് ബതിയുദ്ദീനെയും അദ്ദേഹത്തിന്റെ സഹോദരൻ റിയാജിനെയും ഇക്കഴിഞ്ഞ ഏപ്രിൽ 24ന് അതത് വസതികളിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടനവുമായി ബന്ധപ്പെട്ട് മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ, മുൻ ഇൻസ്പെക്ടർ ജനറൽ പുജിത് ജയസുന്ദര എന്നിവർ കുറ്റക്കാരാണെന്ന് ശ്രീലങ്ക അറ്റോർണി ജനറൽ ഡിപ്പാർട്ട്മെൻ്റ് കണ്ടെത്തിയിരിന്നു. അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോർട്ടിൽ ചുമതലകൾ നിർവഹിക്കുന്നതിലെ ഇവരുടെ വീഴ്ചകള്‍ ചാവേറുകളുടെ ജോലി സുഗമമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
2019 ഏപ്രില്‍ 21നാണ് ശ്രീലങ്കയിലെ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. എട്ടു ചാവേറുകള്‍ അടക്കം 277 പേരാണു കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള രണ്ടു പ്രാദേശിക ഭീകരസംഘടനകളാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞിരിന്നു. എന്നാല്‍ കേസ് അനന്തമായി നീളുന്നതിലുള്ള ആശങ്കയും പ്രതിഷേധവും അറിയിച്ച് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ നേതാക്കള്‍ ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തയച്ചിരിന്നു. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവം ആക്രമണങ്ങള്‍ക്ക് സഹായകരമായെന്നും, ആക്രമണം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും കുറ്റമാരോപിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുമായിരിന്നു ആരോപണം. ചില കുറ്റവാളികളെ കേസില്‍ നിന്ന്‍ ഒഴിവാക്കിയതു അടക്കമുള്ള കാര്യങ്ങള്‍ കത്തില്‍ വിമര്‍ശിക്കപ്പെട്ടിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക