News
കാബൂൾ വിമാനത്താവളം ആക്രമിച്ച ഐഎസ് സംഘടനയില്‍ 14 മലയാളികളും: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
പ്രവാചകശബ്ദം 29-08-2021 - Sunday
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള 14 പേർ കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമാണെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താലിബാന്‍ ഭരണകൂടം ബാഗ്രാം ജയിലില്‍നിന്നു മോചിപ്പിച്ച ഐഎസ് സംഘത്തില്‍ കുറഞ്ഞത് 14 മലയാളികളെങ്കിലും ഉണ്ടെന്നും ഇവര്‍ കാബുൾ വിമാനത്താവള ആക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇറാഖില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഐഎസ് രൂപംകൊണ്ട സമയത്ത് അഫ്ഗാനിസ്ഥാനില്‍ രൂപീകൃതമായ ഉപവിഭാഗമാണ് ഐഎസ്‌കെപി (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖുറാസാന്‍ പ്രവിശ്യ). കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ 13 യു എസ് സൈനികർ ഉൾപ്പടെ 170 പേർ കൊല്ലപ്പെട്ടിരുന്നു.
ഐസിസ്-കെയുടെ ഭാഗമായ 14 മലയാളികളിൽ ഒരാൾ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറ്റ് 13 പേരെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഇവർ ഇപ്പോഴും ഐസിസ്-കെ തീവ്രവാദ ഗ്രൂപ്പിനൊപ്പം കാബൂളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ കാബുൾ വിമാനത്താവള ആക്രമത്തിൽ ഇവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്നും റിപ്പോർട്ട് പറയുന്നു. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഒരു സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖുറാസാന്‍ പ്രവിശ്യയില്‍ മലയാളികള്‍ ചേക്കേറിയിട്ടുണ്ടെന്നത് ഏറെ ആശങ്ക ജനിപ്പിക്കുകയാണ്.
കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്നും ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയ പ്രഫഷണലുകളെ തീവ്രവാദികള്‍ ഇവിടെ ലക്ഷ്യമിടുന്നുവെന്നും ഇത്തരക്കാരെ ഏതു രീതിയില്‍ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരാക്കി അങ്ങോട്ടേക്ക് കൊണ്ടുപോകാം എന്നുള്ളതാണ് അവരുടെ ലക്ഷ്യമെന്നുമായിരിന്നു വിരമിക്കുന്നതിന് മുന്‍പ് ഡിജിപി ഡിജിപി ലോക്നാദ് ബെഹ്റ വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് സ്ലീപ്പിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഈ വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരിന്നു. കേരളത്തില്‍ നിന്ന് സിറിയയിലേക്കും ഇറാഖിലേക്കും ചേക്കേറി ഇസ്ലാമിക് സ്റ്റേറ്റ്സില്‍ അംഗങ്ങളായ നിരവധി മലയാളികള്‍ ഉണ്ടെന്നിരിക്കെ കെസിബിസി ജാഗ്രത കമ്മീഷന്‍ ഭരണകൂടം നിഷ്ക്രിയത്വം ഉപേക്ഷിക്കണമെന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിന്നു.
വോട്ടുബാങ്കില്‍ കണ്ണുനട്ടും സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭംകണ്ടും വര്‍ഗീയ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങിയും ഭരണാധികാരികള്‍ സ്വീകരിച്ചിട്ടുള്ള നിഗൂഢ നിലപാടുകളാണ് ഭീകരതയ്ക്കു വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയതെന്ന്‍ മാസങ്ങള്‍ക്ക് മുന്‍പ് കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. മുന്‍ ഡിജിപിയുടെയും കെസിബിസിയുടെയും വിലയിരുത്തലുകള്‍ ശരിവെയ്ക്കുന്നതാണ് 14 മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമാണെന്ന റിപ്പോര്‍ട്ട്. ഇത് കടുത്ത ആശങ്കയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്. നേരത്തെ താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ കൈയടക്കി കടുത്ത മനുഷ്യാവകാശധ്വസനം നടത്തിയപ്പോള്‍ തീവ്രവാദികളെ പരസ്യമായി അനുകൂലിച്ച് കേരളത്തിലെ നിരവധി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ രംഗത്തുവന്നിരിന്നു. ഇത് ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായി. താലിബാന്‍ തീവ്രവാദികളെ അനുകൂലിച്ച് വാര്‍ത്തകള്‍ കൈക്കാര്യം ചെയ്യുന്ന ചില മലയാളി മാധ്യമങ്ങളും ഇതിനിടെ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക