News
ഇറാനില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ നേതാക്കളില്‍ രണ്ടു പേര്‍ക്ക് ജാമ്യം: ഒരാളെക്കുറിച്ച് യാതൊരു വിവരവുമില്ല
പ്രവാചകശബ്ദം 02-10-2021 - Saturday
ടെഹ്‌റാന്‍: തീവ്ര ഇസ്ലാമിക നിലപാടുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനിലെ റാഷ്ത്ത് നഗരത്തില്‍ നിന്നും അറസ്റ്റിലായ മൂന്നു ക്രൈസ്തവ നേതാക്കളില്‍ രണ്ടു പേര്‍ക്ക് ജാമ്യം ലഭിച്ചു. മൂന്നാമത്തെ ആളെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് മതസ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയായ ‘സി.എസ്.ഡബ്ലിയു’ വിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മോര്‍ട്ടെസാ മാഷ്‌ഹൗഡ്കാരി, അഹമ്മദ് സര്‍പരാസ്ത്, അയൂബ് പൌരെസാദെ എന്നീ ക്രിസ്ത്യന്‍ നേതാക്കളെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5-നാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ രഹസ്യ പോലീസ് (എം.ഒ.ഐ.എസ്) കാരണം കൂടാതെ അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ മാഷ്‌ഹൗഡ്കാരി, അഹമ്മദ് സര്‍പരാസ്ത് എന്നിവര്‍ക്കാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21നു ജാമ്യം ലഭിച്ചിരിക്കുന്നത്.
40 കോടി ടോമന്‍സ് (ഏതാണ്ട് 69,400 പൗണ്ട്) തുക കെട്ടിവെച്ചാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ഇത് ആശ്വാസം പകരുന്നുണ്ടെങ്കിലും അവരെ അറസ്റ്റ് ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നായിരിന്നുവെന്ന് സി.എസ്.ഡബ്യു സ്ഥാപക പ്രസിഡന്റ് മെര്‍വിന്‍ തോമസ് പറയുന്നു. ഇറാന്റെ വടക്കന്‍ നഗരമായ റാഷ്ത്ത് നഗരത്തിലെ ക്രൈസ്തവര്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇറാന്‍ അധികാരികളുടെ കടുത്ത പീഡനത്തിനും അപമാനത്തിനും ഇരയായികൊണ്ടിരിക്കുകയാണ്. 2018-ല്‍ റാഷ്ത്തില്‍ നിന്നും അറസ്റ്റിലായ വചനപ്രഘോഷകനായ യൂസെഫ് നാദര്‍ഖാനിയും, 3 പേരും ഇപ്പോഴും വിചാരണ കൂടാതെ തന്നെ തടവില്‍ കഴിയുകയാണെന്നു ഇറാനിലെ ഏകപക്ഷീയ തടവുശിക്ഷകളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഐക്യരാഷ്ട്ര സഭാ സംഘടന ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരിന്നു.
2020 ഒക്ടോബറിലും, നവംബറിലും നടന്ന വിശുദ്ധ കുര്‍ബാനകള്‍ക്കിടെ ഈശോയുടെ തിരുരക്തമായി മാറിയ വീഞ്ഞ് ഉപയോഗിച്ചതിന് 80 ചമ്മട്ടി അടികള്‍ വീതം ലഭിച്ച പാസ്റ്റര്‍ മൊഹമ്മദ്‌റേസ ഒമീദി (യുഹാന്‍) യും, ഡീക്കന്‍ സാഹേബ് ഫാദായും ഇതേ നഗരത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. ഇതില്‍ പാസ്റ്റര്‍ ഒമീദി നിലവില്‍ 21 മാസത്തെ ആഭ്യന്തര പ്രവാസത്തിലും, ഡീക്കന്‍ സാഹേബ് ഫാദാക്ക് 6 വര്‍ഷത്തെ തടവും ലഭിച്ചിട്ടുണ്ട്. സയണിസം പ്രചരിപ്പിച്ചു, രാഷ്ട്ര സുരക്ഷക്ക് ഭീഷണിയുണ്ടാക്കി എന്നീ കാരണങ്ങള്‍ പറഞ്ഞ് 2019 സെപ്റ്റംബറില്‍ റാഷ്ത്തിലെ ചര്‍ച്ച് ഓഫ് ഇറാന്‍ സഭാംഗങ്ങളായ മാത്തിയാസ് ഹാഗ്നെജാദിനും, മറ്റ് 8 ക്രൈസ്തവര്‍ക്കും 5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
മാഷ്‌ഹൗഡ്കാരി, അഹമ്മദ് സര്‍പരാസ്ത്, പൌരെസാദെ എന്നിവരുടെ മേല്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ നിരുപാധികം പിന്‍വലിക്കണമെന്നും, പൌരെസാദെക്ക് പുറമേ, പാസ്റ്റര്‍ യൂസെഫ് നാദര്‍ഖാനി, മാത്തിയാസ് ഹാഗ്നെജാദ്, ഡീക്കന്‍ ഫാദി, ഒമീദി എന്നിവരുള്‍പ്പെടെ അന്യായമായി തടവില്‍ കഴിയുന്ന മറ്റുള്ളവരേയും നിരുപാധികം മോചിപ്പിക്കണമെന്നും, ക്രിസ്ത്യാനികള്‍ക്കെതിരായ അന്യായമായ കുറ്റാരോപണങ്ങളും തടവുശിക്ഷകളും നിറുത്തലാക്കണമെന്നും ‘സി.എസ്.ഡബ്യു’ പ്രസിഡന്റ് ഇറാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പീഡനങ്ങള്‍ക്കിടയിലും ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ സ്ഫോടനാത്മകമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ‘ഗാമാന്‍’ എന്ന ഗവേഷക സംഘടന പുറത്തുവിട്ട സര്‍വ്വേഫല പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക