News

അമേരിക്കയിലെ കൊളറാഡോ ദേവാലയത്തിനു നേരെ ഭ്രൂണഹത്യ അനുകൂലികളുടെ ആക്രമണം

പ്രവാചകശബ്ദം 30-09-2021 - Thursday

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തുള്ള ബോൾഡറിൽ സ്ഥിതിചെയ്യുന്ന കത്തോലിക്കാ ദേവാലയത്തില്‍ അബോർഷൻ അനുകൂലികളുടെ ആക്രമണം. സേക്രട്ട് ഹാർട്ട് ഓഫ് മേരി ദേവാലയമാണ് ഇന്നലെ സെപ്റ്റംബർ 29നു ആക്രമണത്തിനിരയായത്. "ജീസസ് ലവ്സ് അബോർഷൻ", "ബാൻസ് ഓഫ് ഔർ ബോഡീസ്" തുടങ്ങിയ ഗര്‍ഭഛിദ്ര അനുകൂല മുദ്രാവാക്യങ്ങള്‍ ചുവന്ന നിറത്തിൽ ദേവാലയ കെട്ടിടത്തിൽ എഴുതി അലങ്കോലമാക്കുകയും കുരിശുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലുടനീളം ഭ്രൂണഹത്യയ്ക്ക് വിധേയരാകുന്ന ഗർഭസ്ഥ ശിശുക്കളുടെ ഓർമ്മയ്ക്ക് വേണ്ടി നാലായിരത്തോളം കുരിശുകൾ ദേവാലയത്തിന് മുന്നിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ഭ്രൂണഹത്യ അനുകൂലികൾ ഇതിൽ പകുതിയോളം നശിപ്പിച്ചു. ഇതുകൂടാതെ ദേവാലയത്തിന്റെ ജനാല ചില്ലുകൾ തകർക്കാനും ശ്രമം നടത്തി.

ഗര്‍ഭഛിദ്രം മാരക തിന്‍മയാണെന്ന കത്തോലിക്ക സഭയുടെ നിലപാടാണ്ഇവരെ ചൊടിപ്പിക്കുന്നത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചുവെന്ന് ഇടവകയിലെ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള മാർക്ക് ഇവാർഡ് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ദേവാലയത്തിന് പുറത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും അതിൽ അവ്യക്തമായിട്ടാണ് അക്രമികളുടെ മുഖം പതിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ഇടവകയിലെ ജനങ്ങളോട് സേക്രട്ട് ഹാർട്ട് ഓഫ് മേരി ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ജോനാഥൻ ഡെല്ലിങർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടവകയുമായി ബന്ധമില്ലാത്ത ആളുകൾ പോലും ആ വഴി പോകുമ്പോൾ, തങ്ങളുടെ വേദന പങ്കുവയ്ക്കുകയും പരിസരം വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും സമീപത്തുള്ള സെന്റ് ലൂയിസ് ദേവാലയവും അടുത്തകാലത്ത് ഇപ്രകാരം അക്രമിക്കപ്പെട്ടുവെന്ന് മാർക്ക് ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവുമധികം ഭ്രൂണഹത്യകൾ നടത്തിക്കൊടുക്കുന്ന ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ഒന്നായ ബോൾഡർ അബോർഷൻ ക്ലിനിക് ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വാറൻ ഹേർൺ എന്ന കുപ്രസിദ്ധനായ ഡോക്ടറുടെ ഇത് നടത്തുന്നത്. ഭ്രൂണഹത്യ തടയാൻ പ്രത്യേക കാലാവധി കൊളറാഡോ സംസ്ഥാനത്ത് ഇല്ലാത്തതിനാൽ നിരവധി ഗർഭസ്ഥ ശിശുക്കളാണ് ഓരോ ദിവസവും കൊല്ലപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 699