News - 2025

രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പര: പതിനാലാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (ഒക്ടോബര്‍ 2 ശനിയാഴ്ച)

പ്രവാചകശബ്ദം 01-10-2021 - Friday

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന നിരവധി വൈദികരെയും സമര്‍പ്പിതരെയും വിശ്വാസികളെയും ക്രിസ്തു കേന്ദ്രീകൃത ജീവിതത്തില്‍ ആഴപ്പെടുത്താന്‍ സഹായകമായി മാറിയിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ പതിനാലാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (ഒക്ടോബര്‍ 2 ശനിയാഴ്ച) നടക്കും. 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്.

നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക. ഓരോ സംസ്കാരങ്ങളുടെ ആചാരങ്ങളോടുള്ള തിരുസഭയുടെ സമീപനമെന്താണ്?, അന്യ മത സംസ്കാരങ്ങളെയും ആചാരങ്ങളെയും സഭ സ്വീകരിക്കുന്നുണ്ടോ? രക്ഷപ്രാപിക്കുവാന്‍ തിരുസഭയില്‍ അംഗമായിരിക്കേണ്ടത് ആവശ്യമാണോ? തിരുസഭാംഗമല്ലാത്ത ഒരാള്‍ രക്ഷ പ്രാപിക്കുവാന്‍ കഴിയുമോ? തുടങ്ങിയ വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും യേശുക്രിസ്തുവിന്റെ അനന്യത സംബന്ധിച്ച ചിന്തോദീപകമായ വിവരങ്ങളും നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കും.

എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് ഓരോ ക്ലാസിലും പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാനും തിരുസഭയോട് കൂടുതല്‍ അടുക്കുന്നതിനും കള്‍ട്ട് ഗ്രൂപ്പുകളുടെ കെണിയില്‍ വീണുപോകാതിരിക്കുന്നതിനും ഏറെ സഹായകരമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 700