News
സെക്രട്ടറിയേറ്റിനു മുന്നിലെ ക്രൈസ്തവ ധര്‍ണ്ണ കണ്ടില്ലെന്ന് നടിച്ച് മുഖ്യധാര മാധ്യമങ്ങള്‍
പ്രവാചകശബ്ദം 05-10-2021 - Tuesday
തിരുവനന്തപുരം: ഇന്നലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ സഭാഭേദമന്യേ സംയുക്ത ക്രൈസ്തവ സമിതികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രൈസ്തവ ധര്‍ണ്ണ കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരമാധ്യമങ്ങള്‍. എരുമേലിയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്‌നയുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണം നടത്തുക, ലവ്, നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലും പ്രതിഷേധ ധര്‍ണ്ണയിലും നൂറുകണക്കിന് ആളുകള്‍ പങ്കുചേര്‍ന്നുവെങ്കിലും പത്ര ദൃശ്യ മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന്‍ നടിക്കുകയായിരിന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്രൈസ്തവ സഭാഭേദമന്യേ വിശ്വാസികള്‍ ധര്‍ണ്ണയ്ക്കായി എത്തിചേര്‍ന്നപ്പോള്‍ മാധ്യമങ്ങളുടെ സാന്നിദ്ധ്യമുണ്ടായിട്ടും അതിനു വേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് ക്രൈസ്തവര്‍ ധര്‍ണ്ണ നടത്തിയതെങ്കിലും വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിശബ്ദ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ക്രൈസ്തവ സഭകള്‍ക്ക് നേരെ ചെറിയ ആരോപണം ഉയര്‍ന്നാല്‍ പോലും വലിയ രീതിയില്‍ ചര്‍ച്ചയാക്കുന്ന മാധ്യമങ്ങള്‍, മൂന്നു വര്‍ഷത്തോളമായി യാതൊരു പുരോഗതിയുമില്ലാത്ത ജെസ്ന കേസിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുവാനും നര്‍ക്കോട്ടിക്, തീവ്രവാദ വിഷയങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും ക്രൈസ്തവര്‍ നടത്തിയ ധര്‍ണ്ണയ്ക്കു പുല്ലുവിലയാണ് നല്‍കിയത്.
ദീപിക ദിനപത്രവും ക്രൈസ്തവ മാധ്യമങ്ങളും മാത്രമാണ് കേരളത്തില്‍ ഏറെ സമകാലിക പ്രസക്തിയുള്ള ധര്‍ണ്ണ വിശദമായ വിധത്തില്‍ കവര്‍ ചെയ്തത്. തത്പര കക്ഷികള്‍ക്ക് വേണ്ടിയുള്ള മാധ്യമ നിലപാടിനെതിരെ ഉദ്ഘാടന പ്രസംഗത്തില്‍ പിസി ജോര്‍ജ്ജ് വിമര്‍ശനമുന്നയിരിച്ചിരിന്നു. അതേസമയം ക്രൈസ്തവ ധര്‍ണ്ണ വേണ്ടരീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദൃശ്യ പത്ര മാധ്യമങ്ങളെ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
കാസ, ഡിസിഎഫ്, പിഎല്ആര്‍, യുസിഎഫ്, പിസിഐ, ഈ യുഎഫ്, ക്രിസ്റ്റീന്‍, ചര്‍ച്ച് വാള്‍, ക്രോസ് തുടങ്ങിയ സംഘടനകളില്‍ അംഗമായിട്ടുള്ളവരും അല്ലാത്തവരുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ഇന്നലെ പാളയം ക്രിസ്തുരാജ ദേവാലയത്തിനു മുന്നിലെത്തിയത്. ഇവിടെ നിന്ന് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി റാലി സെക്രട്ടേറിയറ്റ് പടിക്കലേക്ക് നീങ്ങുകയായിരിന്നു. ഉച്ചകഴിഞ്ഞു രണ്ടുവരെയായിരുന്നു സത്യഗ്രഹം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക