India - 2025
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി: പതിമൂന്നാം വാര്‍ഷികം നാളെ
പ്രവാചകശബ്ദം 11-10-2021 - Monday
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പതിമൂന്നാംവാര്‍ഷികം ചൊവ്വാഴ്ച ഭരണങ്ങാനത്ത് കബറിട ദേവാലയത്തില്‍ ആചരിക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രാപ്തി 75 വര്‍ഷം പൂര്‍ത്തിയായ വര്‍ഷം കൂടിയാണിത്. 2008 ഒക്ടോബർ പന്ത്രണ്ടിന് ബെനഡിക്ട് പതിനാറാമൻ മാര്‍പാപ്പയാണ് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
നാളെ രാവിലെ 11 ന് ഭരണങ്ങാനത്ത് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. രാവിലെ 5.30, 6.45, 8.00, വൈകിട്ട് 5.00 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് തിരുക്കര്‍മങ്ങള്‍. https://www.youtube.com/channel/UCNWaOwTWrOtfLcrUIL6qc3g എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി പങ്കെടുക്കാം.