India - 2025

സാമൂഹിക തിന്മകള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ്

06-10-2021 - Wednesday

പാലാ: സമലകാലീന സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സാമൂഹിക തിന്മകള്‍ക്കും വിപത്തുകള്‍ക്കുമെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം തീരുമാനിച്ചു. സാമൂഹിക തിന്മകളെയും വിപത്തുകളെയും തള്ളിപ്പറയാന്‍ എല്ലാ വിഭാഗങ്ങളും തയാറാകണം. യഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടും നിഷ്ക്രിയരായിരിക്കുന്ന രാഷട്രീയ നേതാക്കളുടെ നിലപാട് അപലപനീയമാണെന്നു യോഗം വിലയിരുത്തി. ആരോപണങ്ങളുടെ നിജസ്ഥിതി വെളിച്ചത്തു വരുന്നതിന് നിഷ്പക്ഷ ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണ്.

രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, സാജു അലക്സ്, എം.എം. ജേക്കബ്, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ജോയി കണിപറമ്പില്‍, സി.എം. ജോര്‍ജ്, ആന്‍സമ്മ സാബു, പയസ് കവളമ്മാക്കല്‍, ബേബി ആലുങ്കല്‍, ജോണ്‍സണ്‍ ചെറുവള്ളി, അഡ്വ. സണ്ണി മാന്തറ, ഫ്രാന്‍സിസ് കരിമ്പാനി, ബേബി ആലുങ്കല്‍, ബെന്നി കിണറ്റുകര, ജോബിന്‍ പുതിയിടത്തുചാലില്‍, നിധീഷ് നിധീരി, സി.എം. ജോസഫ്, തോമസ് അരുക്കൊഴിപ്പില്‍, സാന്റോ പുല്ലാട്ട്, സെബാസ്റ്റ്യന്‍ കുന്നപ്പള്ളി, അജില്‍ പനച്ചിക്കല്‍, ടി.ഡി. ജോര്‍ജ്, ജോയി കളപ്പുര, ബിനു വള്ളോംപുരയിടം, ജിസ്‌മോന്‍ തോമസ്, രാജേഷ് പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 419