India - 2025

ക്ലേശങ്ങളുടെ ഈ കാലഘട്ടത്തില്‍ അല്‍ഫോന്‍സാമ്മ പ്രത്യാശയുടെ തിളക്കം പകരുന്ന മാണിക്യം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

13-10-2021 - Wednesday

ഭരണങ്ങാനം: രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും ഏറിവരുന്ന ഈ കാലഘട്ടത്തില്‍ അല്‍ഫോന്‍സാമ്മ നമ്മുടെ മനസിന്റെ കണ്ണുകള്‍ക്ക് പ്രത്യാശയുടെ തിളക്കം പകരുന്ന മാണിക്യമാണെന്നും ആ വിശുദ്ധ ജീവിതം ഇന്നത്തെ ലോകത്തിനുള്ള വഴിവെളിച്ചമാണെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ പതിമൂന്നാം വാര്‍ഷിക ദിനത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിട ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.

ലോകത്തെ സ്‌നേഹിച്ച് ലോകത്തിന്റെ സ്വന്തമാകാതെയും ദൈവത്തെ സ്‌നേഹിച്ച് ദൈവത്തിന്റെ സ്വന്തമായി തീരാനുമാണ് അല്‍ഫോന്‍സാമ്മ ശ്രമിച്ചതെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ പതിമൂന്നാം വാര്‍ഷിക ദിനത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിട ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.

More Archives >>

Page 1 of 420