Meditation. - June 2024

യേശുക്രിസ്തു എനിക്ക് ആരാണ്? എന്ന ചോദ്യത്തിന് അനേകര്‍ നല്കിയ മറുപടി..!

സ്വന്തം ലേഖകന്‍ 22-06-2016 - Wednesday

''ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കു വേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചു കൊണ്ടുള്ള ജീവിതമാണ്'' (ഗലാത്തിയ 2:20).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 22

''യേശു ക്രിസ്തു എനിക്ക് ആരാണ്?'' ഈ പുസ്തകത്തെപ്പറ്റി അല്‍പം കൂടി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. എഴുതിയവരുടെ കൂട്ടത്തില്‍, യുവജനങ്ങളും പ്രായമായവരും, സംസ്‌ക്കാര സമ്പന്നരും, സാധാരണക്കാരുമുണ്ട്; മഹാഭൂരിപക്ഷവും ഓരോ തരത്തിലുള്ള ദുരിതങ്ങള്‍ നേരിടുന്ന അല്‍മായരാണ്. എന്നാല്‍ അവരില്‍ ഭൂരിഭാഗവും വിശ്വാസികളാണ്; എന്നാല്‍, കുറെ സംശയാലുക്കളുടേയും അവിശ്വാസികളുടേയും മറുപടികളും വന്നിരുന്നു.

''യേശുക്രിസ്തു നിങ്ങള്‍ക്കാരാണ്?'' എന്ന ചോദ്യത്തിന് ഒരു യുവജോലിക്കാരന്റെ മറുപടി ഇങ്ങനെയായിരിന്നു, ''അദ്ദേഹം ഞങ്ങളില്‍ ഒരാളായിരുന്നു; എന്റെ ജീവിതത്തില്‍ പൂര്‍ണ്ണമായും അവന്‍ വ്യാപരിക്കുന്നു. അവന്‍ എന്നെ സ്‌നേഹിക്കുന്നെന്ന് എനിക്കറിയാം. ഓരോ മനുഷ്യജീവിയിലും ഞാന്‍ അവനെ കാണുന്നു. സ്‌നേഹിക്കുന്നതെങ്ങനെയെന്ന് അവനെന്നെ പഠിപ്പിച്ചു. എന്നെ കേള്‍ക്കുകയും, ഉത്തരം നല്‍കുകയും ചെയ്യന്നത് എന്റെ ക്രിസ്തുവാണ്.'' വളരെ ലളിതവും ആഴമായ അര്‍ത്ഥമുള്ള ഒരു വര്‍ണ്ണനയാണിത്. പുസ്തകത്തിലുടനീളം ഇതുപോലെയുള്ള മറുപടികള്‍ കാണാം.

''മനുഷ്യന്റെ ഒരു പരിപൂര്‍ണ്ണ മാതൃക, മനുഷ്യരിലെ ഏറ്റവും മാനുഷികന്‍, ഒരു സുഹൃത്ത്, സമാധാനത്തിന്റെ ദാതാവ്, എനിക്കുവേണ്ടി കാത്തിരിക്കുന്നവന്‍, എന്നെ നയിക്കുന്നവന്‍, ഞാന്‍ വിശ്വാസം അര്‍പ്പിക്കുന്നവന്‍, ഒരു വഴികാട്ടിയും ഒരധികാരിയും, നിറസാന്നിദ്ധ്യം, ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും, അതിരറ്റ അനുകമ്പ, പ്രത്യാശയും രഹസ്യവും, ഒരു ദൃഢമായ യാഥാര്‍ത്ഥ്യം, ഈ വിവരണങ്ങളാണ് യേശുക്രിസ്തുവിന് അനേകര്‍ നല്കിയ വിശേഷണം.

28 വയസ് പ്രായമുള്ള ഒരു സര്‍വ്വകലാശാല അദ്ധ്യാപകന്‍ എഴുതിയത് ഇങ്ങനെയാണ്, ''ആരേയും ഒഴിവാക്കാതെ എല്ലാവരേയും കാത്തിരിക്കുകയും, ക്ഷമിക്കുകയും, ആലിംഗനം ചെയ്യുന്നതുമായ പരമോന്നത സ്‌നേഹമാണ് ക്രിസ്തു''.

(എസ്‌.ഓ‌ഫ്‌.സി)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »