News - 2024

നൈജീരിയയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് മടങ്ങിയ വൈദികനെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 21-10-2021 - Thursday

അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി തട്ടിക്കൊണ്ടുപോകലിനിരയായി. അബിയ സംസ്ഥാനത്തിലെ ഉമുവാഹിയ രൂപതയിലെ സെന്റ്‌ തെരേസാസ് ഇടവകയിലെ അസിസ്റ്റന്റ് വൈദികനായ ഫാ. ഗോഡ്ഫ്രെ ചിമെസിയെയാണ് അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഒക്ടോബര്‍ 13 ബുധനാഴ്ച സെന്റ്‌ തെരേസാസ് ഇടവകയുടെ കീഴിലുള്ള സെന്റ്‌ ഗബ്രിയേല്‍ ദേവാലയത്തില്‍ പ്രഭാത കുര്‍ബാന അര്‍പ്പിച്ച് മടങ്ങുമ്പോള്‍ അഫാരാവുകുവിലെ എനിയുക്വു റോഡില്‍വെച്ചായിരുന്നു സംഭവം. ഫാ. ചിമെസി സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ അജ്ഞാതര്‍ വൈദികനെ കാറില്‍ നിന്നും ഇറക്കി തങ്ങളുടെ വാഹനത്തില്‍ കൊണ്ടുപോകുകയായിരിന്നുവെന്ന് ദൃക്സാക്ഷി നൈജീരിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ തിരുപ്പട്ടസ്വീകരണം നടത്തിയ ഫാ. ചിമെസി ഓഗസ്റ്റിലാണ് സെന്റ്‌ തെരേസാസ് ഇടവകയിലെത്തിയത്. വൈദികനെ തട്ടിക്കൊണ്ടു പോയ അതേദിവസം തന്നെ മറ്റൊരു സ്ത്രീയും തട്ടിക്കൊണ്ടുപോകലിന് ഇരയായതായി ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ‘ഇന്റർ സൊസൈറ്റി’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 'ക്രൈസ്തവരുടെ ഏറ്റവും വലിയ കൊലക്കളമാണ് നൈജീരിയ' എന്നാണ് പറയുന്നത്. ഏതാണ്ട് 18,500 ആളുകളേയാണ് കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടയില്‍ നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ കൊള്ളക്കാരുടെ ആക്രമണങ്ങളോ, ഗോത്രവര്‍ഗ്ഗക്കാരും കൃഷിക്കാരും തമ്മിലുള്ള പോരാട്ടങ്ങളോ ആയി ചിത്രീകരിച്ചുകൊണ്ട്, നൈജീരിയയെ ക്രിസ്ത്യന്‍ വിമുക്ത രാഷ്ട്രമാക്കി മാറ്റുവാന്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളാണിതെന്നും ഇതിനെ ബോധപൂര്‍വ്വം അവഗണിക്കുകയാണെന്നു അമേരിക്കന്‍ കമ്മീഷന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) 2021-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്മീഷണര്‍ ഗാരി എല്‍ ബോയര്‍ പ്രസ്താവിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 705