News - 2024
"പണം കിട്ടിയില്ലെങ്കില്‍ മിഷ്ണറിമാരെ കൊല്ലും": ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയ മിഷ്ണറിമാരുടെ ജീവന്‍ അപകടത്തില്‍
പ്രവാചകശബ്ദം 23-10-2021 - Saturday
പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയ 17 മിഷ്ണറിമാരെയും വധിക്കുമെന്ന് ഭീഷണി. ആളൊന്നിന് 10 ലക്ഷം ഡോളര്‍ വീതം 17 പേര്‍ക്ക് കൂടി 1.7 കോടി ഡോളര്‍ ഇവരുടെ മോചനത്തിനായി നല്‍കണമെന്നും അല്ലെങ്കില്‍ ഇവരെ കൊന്നു കളയുമെന്നാണ് '400 മാവോസോ' എന്ന കൊള്ളസംഘം ഭീഷണി മുഴക്കിയിരിക്കുന്നത്. "ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കില്‍ അമേരിക്കക്കാരുടെ തലയില്‍ വെടിയുണ്ട പതിക്കും എന്ന് ആണയിട്ടുപറയുകയാണ്" എന്ന് സംഘത്തലവന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ചെയ്ത വീഡിയോയില്‍ പറയുന്നു. തട്ടിക്കൊണ്ടു പോകലിന് ഇരയായവരിൽ 16 പേർ അമേരിക്കൻ പൗരത്വമുള്ളവരും, ഒരാൾ കനേഡിയൻ സ്വദേശിയുമാണ്.
അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസിനുവേണ്ടി ഹെയ്തി തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ സേവനം ചെയ്തുവരികയായിരിന്നു ഇവര്‍. ശനിയാഴ്ച പോർട്ട് ഓ പ്രിൻസിന് പുറത്ത് അനാഥാലയം സന്ദർശിക്കാൻ പോയപ്പോഴാണ് ഇവരെ അക്രമികള്‍ ബന്ദികളാക്കിയത്. സംഭവത്തില്‍ അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) അന്വേഷണം ആരംഭിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. കഴിഞ്ഞ ഏപ്രില്‍ മാസം '400 മാവോസോ' കൊള്ള സംഘം ഏതാനും വൈദികരേയും, സന്യസ്തരെയും തട്ടിക്കൊണ്ടു പോയിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക