India - 2025
കൂട്ടിക്കലിനെ വീണ്ടും ചേര്‍ത്ത് പിടിച്ച് പാലാ രൂപത: 50 കുടുംബങ്ങള്‍ക്ക് കൂടി 10,000 വീതം വിതരണം ചെയ്തു
പ്രവാചകശബ്ദം 08-11-2021 - Monday
കൂട്ടിക്കല്‍: പാലാ രൂപതയുടെ കൂട്ടിക്കല്‍ റിലീഫ് മിഷന്റെ അടിയന്തര സഹായമായി പതിനായിരം രൂപ വീതം അന്‍പതു കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഇടവക പള്ളികളും പഞ്ചായത്ത് അധികൃതരും തയാറാക്കിയ അര്‍ഹരുടെ പട്ടികയിലുള്ളവര്‍ക്കാണു സഹായധനം നല്‍കിയത്. ഒന്നാം ഘട്ടത്തില്‍ അന്‍പതു പേര്‍ക്ക് സഹായം നല്‍കിയതിനു തുടര്‍ച്ചയായാണ് അന്‍പതു വീടുകള്‍ക്ക് സഹായധനം സമ്മാനിച്ചത്. പ്രകൃതി ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അഭിനന്ദനീയമാണെന്നും കൂട്ടിക്കലിന്റെ പുനര്‍നിര്‍മിതിക്ക് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ പാലാ രൂപത സജ്ജവും സന്നദ്ധമാണെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
വീടുകള്‍ക്കു സ്ഥലം കണ്ടെത്തുന്നതിനും വീടുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും രൂപതയുടെ തുടര്‍ സഹായമുണ്ടാകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇടവക പള്ളികളും പഞ്ചായത്ത് അധികൃതരും തയാറാക്കിയ അര്‍ഹരുടെ പട്ടികയിലുള്ളവര്‍ക്കാണു സഹായധനം നല്‍കിയത്. കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി കൂട്ടിക്കല്‍ പ്രദേശം സന്ദര്‍ശിച്ചു. രൂപതകള്‍ ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ മഹത്തരമാണെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
മിഷന്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാല്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് രൂപത ഡയറക്ടര്‍ ഫാ.തോമസ് സിറിള്‍ തയ്യില്‍, ഫാ.തോമസ് ഇല്ലിമൂട്ടില്‍, ഫാ. മാത്യു വാഴചാരിക്കല്‍, ഫാ.ജോമോന്‍ മണലേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.