India - 2025
കെസിബിസി പ്രോലൈഫ് സമിതിയ്ക്കു പുതിയ നേതൃത്വം
പ്രവാചകശബ്ദം 14-11-2021 - Sunday
കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റായി ജോണ്‍സണ്‍ ചുരേപ്പറമ്പിലിനെ തെരഞ്ഞെടുത്തു. ജെയിംസ് ആഴ്ച്ചങ്ങാടനാണ് ജനറല്‍ സെക്രട്ടറി. മറ്റു ഭാരവാഹികള്‍: ഡോ. ഫ്രാന്‍സിസ് ജെ. ആറാടന്‍, ഡോ. ഫെലിക്സ് ജെയിംസ്, മോന്‍സി ജോര്‍ജ് വൈസ് പ്രസിഡന്റുമാര്‍, ജെസ് ലിന്‍ ജോ, സെമിലി സുനില്‍, ലിസ തോമസ്, ഇഗ്‌നേഷ്യസ് വിക്ടര്‍, നോര്‍ബര്‍ട്ട് കക്കാരിയില്‍, ബിജു കോട്ടേപ്പറമ്പില്‍ സെക്രട്ടറിമാര്‍, ടോമി പ്ലാത്തോട്ടം ട്രഷറര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ് ആനിമേറ്റര്‍മാര്‍.