India - 2025

കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ചു

പ്രവാചകശബ്ദം 08-11-2021 - Monday

കൊച്ചി: ന്യൂനപക്ഷ ആനുകൂല്യ വിഷയത്തില്‍ ഹൈക്കോടതി വിധി നടപ്പാക്കാത്തത്തിലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിലും പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്നലെ വഞ്ചനാ ദിനം ആചരിച്ചു. ഭരണഘടനാപരമായ അവകാശങ്ങളും തുല്യ നീതിയും നിഷേധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല.വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നയം വഞ്ചനാപരമാണെന്ന് സംഘടന പ്രസ്താവിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് എല്ലാ രൂപതാ, ഇടവക സമിതികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍, ധര്‍ണകള്‍, മുഖ്യമന്ത്രിക്ക് കത്തയയ്ക്കല്‍, ജനപ്രതിനിധികള്‍ക്ക് നിവേദനം സമര്‍പ്പിക്കല്‍ എന്നിവ നടത്തി. വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നിര്‍വഹിച്ചു.

More Archives >>

Page 1 of 425