India - 2025

കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ അസംബ്ലി ഇന്ന്

പ്രവാചകശബ്ദം 13-11-2021 - Saturday

കൊച്ചി: കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) ജനറല്‍ അസംബ്ലി പ്രഥമ യോഗം ഇന്നു പാലാരിവട്ടം പിഒസിയില്‍ നടക്കും. രാവിലെ പത്തിന് 'കേരള െ്രെകസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍'എന്ന വിഷയത്തില്‍ സിമ്പോസിയം. കെസിബിസി ലെയ്റ്റി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. കെസിഎഫ് പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിക്കും. രണ്ടാമത്തെ സെഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

More Archives >>

Page 1 of 426